Views Politics

ആനി രാജയെ നിലയ്ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത്; സംസ്ഥാന കാര്യങ്ങളില്‍ ആനി രാജ അഭിപ്രായം പറയേണ്ടെന്ന് സംസ്ഥാന സെക്രട്ടി

Axenews | ആനി രാജയെ നിലയ്ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത്; സംസ്ഥാന കാര്യങ്ങളില്‍ ആനി രാജ അഭിപ്രായം പറയേണ്ടെന്ന് സംസ്ഥാന സെക്രട്ടി

by webdesk1 on | 08-10-2024 11:17:05

Share: Share on WhatsApp Visits: 41


ആനി രാജയെ നിലയ്ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത്; സംസ്ഥാന കാര്യങ്ങളില്‍ ആനി രാജ അഭിപ്രായം പറയേണ്ടെന്ന് സംസ്ഥാന സെക്രട്ടി


തിരുവനന്തപുരം: സി.പി.ഐ കേന്ദ്ര സംസ്ഥാന നേതാക്കള്‍ക്കിടിയിലെ ആഭ്യന്തര കലഹം രൂക്ഷമായി. സംസ്ഥാനത്തെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്ന ആനി രാജയെ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് കത്ത് അയച്ചിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കാനം രാജേന്ദ്രന്റെ കാലം മുതല്‍ ആനി രാജയുമായി സംസ്ഥാന നേതൃത്വത്തിന് അഭിപ്രായ ഭിന്നതയുണ്ട്. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങള്‍ അതിരു കടന്നെന്ന വിലയിരുത്തല്‍ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്നിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന വിവാദങ്ങളില്‍ രഞ്ജിത്തിന്റെയും മുകേഷിന്റെയും രാജി ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ എ.ജി.ഡി.പി വിവാദത്തില്‍ വരെ മുന്നണി ഘടക കക്ഷിയെന്ന നിലയില്‍ നിലപാട് മയപ്പെടുത്തിയ ബിനോയ് വിശ്വത്തെ ആനി രാജയടക്കമുള്ള നേതാക്കള്‍ പരസ്യമായി തള്ളിപ്പറയുന്ന സാഹചര്യം വരെ ഉണ്ടായി.

വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിക്കകത്ത് പക്ഷം തിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ എന്ന തോന്നല്‍ ഉണ്ടായതിന് പിന്നാലെയാണ് ബിനോയ് വിശ്വം ആനിരാജയെ തള്ളിപ്പറഞ്ഞത്. ഒരു പടി കൂടി കടന്ന് സംസ്ഥാന വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാകണം നേതാക്കളെന്നും അതിനപ്പുറമുള്ള പ്രതികരണങ്ങള്‍ വിലക്കണമെന്നുമാണ് കത്തിലെ ആവശ്യം.


Share:

Search

Popular News
Top Trending

Leave a Comment