by webdesk1 on | 09-10-2024 11:10:04 Last Updated by webdesk1
തിരുവനന്തപുരം: ഭരണപക്ഷത്തിന് നിന്ന് പടിയിറങ്ങിയ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അന്‍വര്‍ സഭയില്‍ പ്രവേശിക്കും മുന്‍പേ മുഖ്യമന്ത്രിക്കെതിരെ അടുത്ത വെടിപൊട്ടിച്ചു. മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്ര നടത്തുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണെന്നും വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നുമാണ് അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചത്.
പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോര്‍ത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ പറഞ്ഞു. പോലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. പോലീസ് അന്വേണത്തില്‍ വിശ്വാസമില്ലെന്ന് ഗവര്‍ണറെ അറിയിച്ചു.
ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് അറിയിക്കാനാണ് ഗവര്‍ണറെ കണ്ടത്. കോടതി ഗവര്‍ണറുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കും. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഗവര്‍ണറെ കാണാതിരുന്നത്.
ജുഡീഷ്യല്‍ അന്വേഷണത്തിന് റിട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ ചെയ്യുന്നത് കവല ചട്ടമ്പിയുടെ പണിയാണെന്നും മുഖ്യമന്ത്രി പാര്‍ട്ടിയെ ബലികഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.