by webdesk1 on | 20-10-2024 08:58:59
കാഞ്ഞങ്ങാട്: രാമനും കദീജയും സിനിമയുടെ സംവിധായകന് ഭീഷണി സന്ദേശം. കഴിഞ്ഞ 14ന് രാവിലെ 7ന് കീക്കാനത്തെ ഇദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് അപരിചിതരായ ചിലര്‍ ഭീഷണി ഉളവാക്കുന്ന തരത്തിലുള്ള എഴുത്ത് വച്ചിട്ട് കടന്നുകളഞ്ഞത്.
നിന്റെ അവസാന ചിത്രമായിരിക്കുമിത്. നിനക്ക് പതിനാറിന്റെ പണി കിട്ടും എന്നിങ്ങനെയാണ് കത്തില്‍ ഉണ്ടായിരുന്നതെന്ന് ദിനേശന്‍ പറയുന്നു. രണ്ടു സമുദായത്തെ കുറിച്ചുള്ള കഥ ആയതു കൊണ്ടാണ് ഭീഷണി സന്ദേശം ലഭിക്കാന്‍ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സിനിമയുടെ സംവിധായകന്‍ കെ.ദിനേശന്‍ പൂച്ചക്കാടിന്റെ പരാതിയിലാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.