News Kerala

മഅദനി യുവാക്കളില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയെന്നത് ജയരാജന്റെ മാത്രം അഭിപ്രായം: മഅദനിയെ പിന്തുണയ്ച്ചും ജയരാജനെ തള്ളിയും മുഖ്യമന്ത്രി

Axenews | മഅദനി യുവാക്കളില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയെന്നത് ജയരാജന്റെ മാത്രം അഭിപ്രായം: മഅദനിയെ പിന്തുണയ്ച്ചും ജയരാജനെ തള്ളിയും മുഖ്യമന്ത്രി

by webdesk1 on | 26-10-2024 06:49:46

Share: Share on WhatsApp Visits: 39


മഅദനി യുവാക്കളില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയെന്നത് ജയരാജന്റെ മാത്രം അഭിപ്രായം: മഅദനിയെ പിന്തുണയ്ച്ചും ജയരാജനെ തള്ളിയും മുഖ്യമന്ത്രി


കോഴിക്കോട്: സി.പി.എം സംസ്ഥാനസമിതി അംഗം പി.ജയരാജന്റെ `കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം` എന്ന പുസ്തകത്തിലെ മഅദനി പരാമര്‍ശത്തില്‍ പരസ്യ വിയോജിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഅദനിയെക്കുറിച്ച് പുസ്തക രചയിതാവിന്റെ അഭിപ്രായം തനിക്കില്ലെന്നും പുസ്തകത്തിലേത് ജയരാജന്റെ അഭിപ്രായമായി കണ്ടാല്‍ മതിയെന്നും പുസ്തക പ്രകാശനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.


ഒരേ അഭിപ്രായം ഉള്ളവരെ പുസ്തക പ്രകാശനം ചെയ്യാവൂ എന്നുണ്ട്. എന്നാല്‍ സമൂഹത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് സ്ഥാനമുണ്ട്. താനും ജയരാജനും ഒരേ പ്രസ്ഥാനത്തില്‍പ്പെട്ടവരാണ്. വ്യത്യസ്ഥവും സമാനവുമായ ചിന്തകളും ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 


കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുല്‍ നാസര്‍ മഅദനി പങ്കുവഹിച്ചിരുന്നുവെന്നാണ് ജയരാജന്‍ പുസ്തകത്തില്‍ പറയുന്നത്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മഅദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 


ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതിന് ശേഷം മഅദനിയുടെ നിലപാടില്‍ മാറ്റം വന്നെന്നും ജയരാജന്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. 2009 ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മഅദനിയുടെ പിന്തുണ തേടുകയും പിണറായി വിജയന്‍ മഅദനിക്കൊപ്പം വേദി പങ്കിടുകയും ചെയ്തത് പാര്‍ട്ടിക്കാര്‍ക്കിടയില്‍ വരെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment