News Kerala

പാലക്കാട് മുന്‍സിപ്പാലിറ്റി ഭരണം പിടിക്കാന്‍ സി.പി.എം ബി.ജെ.പിയുടെ പിന്തുണ തേടി: തെളിവ് പുറത്തുവിട്ട് സന്ദീപ് വാര്യര്‍; പിന്തുണയ്ച്ചത് ആറ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍

Axenews | പാലക്കാട് മുന്‍സിപ്പാലിറ്റി ഭരണം പിടിക്കാന്‍ സി.പി.എം ബി.ജെ.പിയുടെ പിന്തുണ തേടി: തെളിവ് പുറത്തുവിട്ട് സന്ദീപ് വാര്യര്‍; പിന്തുണയ്ച്ചത് ആറ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍

by webdesk1 on | 26-10-2024 09:13:05 Last Updated by webdesk1

Share: Share on WhatsApp Visits: 49


പാലക്കാട് മുന്‍സിപ്പാലിറ്റി ഭരണം പിടിക്കാന്‍ സി.പി.എം ബി.ജെ.പിയുടെ പിന്തുണ തേടി: തെളിവ് പുറത്തുവിട്ട് സന്ദീപ് വാര്യര്‍; പിന്തുണയ്ച്ചത് ആറ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍

പാലക്കാട്: പാലക്കാട് നഗരസഭയുടെ ഭരണം സ്വന്തമാക്കാന്‍ സി.പി.എം പ്രാദേശിക നേതൃത്വം ബി.ജെ.പിയുടെ പിന്തുണ തേടിയതിന്റെ തെളിവ് പുറത്തു വിട്ട് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. 1991ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.എസ്. ഗോപാലകൃഷ്ണന്‍ പിന്തുണ അഭ്യര്‍ഥിച്ച് ബി.ജെ.പി ജില്ലാ അധ്യക്ഷന് അയച്ച കത്താണ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടത്. 


1991-95 കാലത്ത് പാലക്കാട് മുന്‍സിപ്പാലിറ്റി ഭരിച്ചത് സി.പി.എം ആണ്. എം.എസ്. ഗോപാലകൃഷ്ണനായിരുന്നു ചെയര്‍മാന്‍. ഭരണം കിട്ടാന്‍ ഗോപാലകൃഷ്ണന്‍ ബി.ജെ.പി ജില്ലാ നേതൃത്വത്തിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു എന്ന് ഒരു സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിക്കിടെ സന്ദീപ് ഉന്നയിച്ചു. 


ഇതിനെ എതിര്‍ത്ത് സഹ പാനലിസ്റ്റായ സി.പി.എം നേതാവ് നിതിന്‍ കണിച്ചേരി രംഗത്തെത്തി. ആക്ഷേപം ഉന്നയിക്കുമ്പോള്‍ അതിന് തെളിവ് വേണം എന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് സന്ദീപ് കത്ത് പുറത്തുവിട്ടത്. 


എം.എസ്. ഗോപാലകൃഷ്ണന്‍ അയച്ച കത്താണിതെന്നും അദ്ദേഹമാണ് പിന്നീട് പാലക്കാട് നഗരസഭയുടെ  ചെയര്‍മാനായതെന്നും സന്ദീപ് പറഞ്ഞു. ശിവരാജന്‍ വര്‍ഷങ്ങളായി സൂക്ഷിച്ചുവെച്ച കത്ത് പുറത്തുവിടുകയാണെന്നും പറഞ്ഞായിരുന്നു സന്ദീപിന്റെ വെളിപ്പെടുത്തല്‍. 


ഇക്കാലത്ത് സി.പി.എമ്മിന് പിന്തുണ നല്‍കിയിരുന്നതായി അന്നത്തെ ബി.ജെ.പി കൗണ്‍സിലറായ ശിവരാജനും പറഞ്ഞു. ആറ് കൗണ്‍സിലര്‍മാര്‍ അന്ന് സി.പി.എമ്മിനെ പിന്തുണച്ചിരുന്നു എന്നാണ് ശിവരാജന്‍ പറയുന്നത്. വിഷയത്തില്‍ നിതിന്‍ കണിച്ചേരി പിന്നീട് പ്രതികരിച്ചിട്ടില്ല.


Share:

Search

Popular News
Top Trending

Leave a Comment