by webdesk1 on | 27-10-2024 11:16:12
കാസര്‍ഗോഡ്: വന്ദേ ഭാരത് എക്‌സ്പ്രസ് ടെയിന്‍ കടന്നുപോകവെ റെയില്‍വേ ട്രാക്കില്‍ മണ്ണുമാന്തി യന്ത്രം കയറി. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ സഡണ്‍ ബ്രേക്ക് ഇട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് ആണ് ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
അമൃത് ഭാരത് പദ്ധതിയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. തുടര്‍ന്ന് ഹിറ്റാച്ചി എക്‌സ്‌കവേറ്റര്‍ ട്രാക്കില്‍ നിന്നും നീക്കിയ ശേഷമാണ് വന്ദേഭാരത് യാത്ര പുനഃരാരംഭിച്ചത്.
അശ്രദ്ധമായി റെയില്‍വേ ട്രാക്കില്‍ പ്രവേശിച്ച വാഹനം ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. ഹിറ്റാച്ചി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ആര്‍.പി.എഫ് കേസെടുക്കുകയും ചെയ്തു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്ന് റെയില്‍വെ പോലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പറഞ്ഞു.