News Kerala

പുനരധിവാസം വൈകുന്നു; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ സമരത്തിന്: അടുത്ത ആഴ്ച്ച കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ

Axenews | പുനരധിവാസം വൈകുന്നു; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ സമരത്തിന്: അടുത്ത ആഴ്ച്ച കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ

by webdesk1 on | 27-10-2024 11:35:03

Share: Share on WhatsApp Visits: 14


പുനരധിവാസം വൈകുന്നു; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ സമരത്തിന്: അടുത്ത ആഴ്ച്ച കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ


കല്‍പ്പറ്റ: പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സമരത്തിനിറങ്ങുന്നു. ചൂരല്‍മല ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതടക്കം ഉന്നയിച്ചാണ് പ്രതിഷേധം.

അടുത്തയാഴ്ച സമരം നടത്താനാണ് നിലവിലെ ആലോചന. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായം നല്‍കുന്നില്ലെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്‌ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതര്‍. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ദില്ലിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment