by webdesk1 on | 28-10-2024 06:30:50
പാരിസ്: ലോക ഫുട്ബാളര്‍ക്ക് ഫ്രാന്‍സ് ഫുട്ബാള്‍ മാഗസിന്‍ നല്‍കുന്ന വിഖ്യാതമായ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ 2023-24ലെ ജേതാവിനെ ഇന്ന് അറിയാം. വര്‍ഷങ്ങള്‍ക്ക് ശേഷം ലയണല്‍ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടില്ലെന്ന സവിശേഷത ഇത്തവണയുണ്ട്.
മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിന് പുതിയ അവകാശിയെത്തുമെന്ന് ഉറപ്പാണ്. റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറാണ് സാധ്യതകളില്‍ മുന്നില്‍. ജൂഡ് ബെല്ലിങ്ഹാം (റയല്‍ മഡ്രിഡ്, ഇംഗ്ലണ്ട്), റോഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പെയിന്‍), കിലിയന്‍ എംബാപ്പെ (റയല്‍ മഡ്രിഡ്, ഫ്രാന്‍സ്), എര്‍ലിങ് ഹാലണ്ട് (മാഞ്ചസ്റ്റര്‍ സിറ്റി, നോര്‍വേ), ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്, ഇംഗ്ലണ്ട്) തുടങ്ങിയവരും പട്ടികയിലുണ്ട്.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വെളുപ്പിന് 1.15 മുതല്‍ സോണി സ്‌പോര്‍ട്‌സ് ചാനലുകളിലും സോണി ലിവ് ആപ്പിലും പുരസ്‌കാര പ്രഖ്യാപനവും വിതരണവും തത്സമയം കാണാം. കഴിഞ്ഞ തവണ ലയണല്‍ മെസിക്കായിരുന്നു പുരസ്‌കാരം. എര്‍ലിങ് ഹാലണ്ടും കിലിയന്‍ എംബാപ്പെയും അത്തവണയും ലിസ്റ്റില്‍ ഉണ്ടായിരുന്നവരാണ്.