by webdesk1 on | 28-10-2024 10:21:32
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ മഹാരാജാസ് കോളജില്‍ നിന്നും പുറത്തേക്ക്. റോള്‍ ഔട്ടിന് കാരണം ഏഴാം സെമസ്റ്ററില്‍ മതിയായ ഹാജര്‍ ഇല്ലാത്തതിനാല്‍. ആറാം സെമസ്റ്ററില്‍ നിന്നും എക്സിറ്റ് എടുക്കും എന്നാണ് ആര്‍ഷോയുടെ വിശദീകരണം.
സാധാരണഗതിയില്‍ എക്സിറ്റ് പോള്‍ ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവന്‍ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റന്‍ഡന്‍്സും വേണമെന്നാണ് സര്‍വ്വകലാശാല ചട്ടം.
ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. എന്നാല്‍ ദീര്‍ഘനാളായി ആര്‍ഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതര്‍ നടപടിയെടുത്തത്.
കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോളേജ് അധികൃതര്‍. ആര്‍ഷോയുടെ മാതാപിതാക്കള്‍ക്കാണ് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയത്.
കോളജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആര്‍ഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷന് എടുക്കുകയാണെന്ന് ആര്‍ഷോ കോളജിനെ അറിയിച്ചതായാണ് വിവരം.
ഇക്കാര്യത്തില്‍ കോളേജധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷന് നല്കുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.