by webdesk1 on | 29-10-2024 08:33:00
ന്യൂഡല്‍ഹി: പ്രായമായവരുടെ ചികിത്സാ ചിലവില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമര്‍പ്പിക്കുക.
4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതാണ് ലക്ഷ്യം. പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പ്രത്യേകമായ കാര്‍ഡ് വിതരണം ചെയ്യും. 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
പിഎംജെഎവൈ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ അക്ഷയ സെന്റര്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. മറ്റ് പബ്ലിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമുകളില്‍ നിന്ന് പ്രയോജനം നേടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒന്നുകില്‍ അവരുടെ നിലവിലെ പ്ലാനില്‍ തുടരാം അല്ലെങ്കില്‍ എബി പിഎം ജെഎവൈ പദ്ധതിയിലേക്ക് മാറാം. 55 കോടി ജനങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.