News Kerala

മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഭൂമികുലുക്കം അല്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

Axenews | മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഭൂമികുലുക്കം അല്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

by webdesk1 on | 30-10-2024 06:30:15 Last Updated by webdesk1

Share: Share on WhatsApp Visits: 29


മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഭൂമികുലുക്കം അല്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം


മലപ്പുറം: പോത്തുകല്ലില്‍ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടയില്‍നിന്നു സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. ആനക്കല്ല് നഗറിലെ 2 വീടുകള്‍ക്കും മുറ്റത്തും വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്‌കൂളിലേക്ക് മാറ്റി. തരിപ്പനുഭവപ്പെട്ടതോടെ വീട്ടുകാര്‍ പലരും പുറത്തേക്കിറങ്ങിയോടി. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

പോത്തുകല്ല് വില്ലേജ് ഓഫിസര്‍ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസര്‍ സ്രാമ്പിക്കല്‍, സലൂബ് ജലീല്‍, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി. ഇവര്‍ വീട്ടുകാരുമായി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു.

രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ സ്‌ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

Share:

Search

Popular News
Top Trending

Leave a Comment