News Kerala

മതചിഹ്നം ഉപയോഗിച്ചു വോട്ടര്‍മാരെ സ്വാധീനിച്ചു; തൃശൂര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുരേഷ് ഗോപിക്ക് നോട്ടീസ്

Axenews | മതചിഹ്നം ഉപയോഗിച്ചു വോട്ടര്‍മാരെ സ്വാധീനിച്ചു; തൃശൂര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുരേഷ് ഗോപിക്ക് നോട്ടീസ്

by webdesk1 on | 30-10-2024 07:17:03

Share: Share on WhatsApp Visits: 33


മതചിഹ്നം ഉപയോഗിച്ചു വോട്ടര്‍മാരെ സ്വാധീനിച്ചു; തൃശൂര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുരേഷ് ഗോപിക്ക് നോട്ടീസ്


കൊച്ചി: വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ചു വോട്ടര്‍മാരെ സ്വാധീനിച്ചെന്ന് കാട്ടി എ.ഐ.വൈ.എഫ് നേതാവ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കു നോട്ടിസ് അയച്ച് ഹൈക്കോടതി. തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് കൈസര്‍ എടപ്പഗം മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മതചിഹ്നം ഉപയോഗിച്ചു, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു തുടങ്ങിയ ആരോപണങ്ങളാണു ഹര്‍ജിയില്‍ ഉള്ളത്. ഇതെല്ലാം നടന്നതു സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. പ്രാഥമികവാദമോ സുരേഷ് ഗോപിയുടെ മറുപടിയോ കോടതി കേട്ടിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന തൃശൂരില്‍ അട്ടിമറി വിജയമാണു സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറുമായിരുന്നു എതിരാളികള്‍.


Share:

Search

Popular News
Top Trending

Leave a Comment