News Kerala

ചേലക്കരയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളില്ല: പ്രചരണ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു; പ്രാദേശിക നേതാക്കളെ ശാസിച്ച് സതീശന്‍

Axenews | ചേലക്കരയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളില്ല: പ്രചരണ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു; പ്രാദേശിക നേതാക്കളെ ശാസിച്ച് സതീശന്‍

by webdesk1 on | 30-10-2024 08:38:58

Share: Share on WhatsApp Visits: 24


ചേലക്കരയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളില്ല: പ്രചരണ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു; പ്രാദേശിക നേതാക്കളെ ശാസിച്ച് സതീശന്‍


കൊച്ചി: ഉപതിരഞ്ഞെടുപ്പ് അതിന്റെ ശരിയായ ഗിയറിലേക്ക് കടന്നെങ്കിലും ചേലക്കരയില്‍ കോണ്‍ഗ്രസ് ക്യാമ്പ് ഇപ്പഴും ഉറക്കത്തിലാണെന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനു വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും ചുമരെഴുതാനും ആളില്ല. പ്രചരണ സാമഗ്രഹികളാകെ പാര്‍ട്ടി ഒഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. പ്രചരണത്തിലെ മന്ദതയും മെല്ലപ്പോക്കും കണ്ടതോടെ പ്രാദേശിക നേതാക്കളെ കണക്കിന് ശാസിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

യു.ഡി.എഫ് അവലോകനയോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. പ്രചാരണത്തില്‍ യു.ഡി.എഫ് ഏറെ പിന്നാലാണെന്നും പോസ്റ്ററുകള്‍ കൃത്യമായ ഒട്ടിച്ചില്ലെന്നും സതീശന്‍ പറഞ്ഞു. ആവശ്യപ്പെട്ട മുഴുവന്‍ പ്രചരണ സാമഗ്രികളും ചേലക്കരയില്‍ എത്തിച്ചു. അവയെല്ലാം പാര്‍ട്ടി ഓഫീസുകളിലും വീടുകളിലുമൊക്കെ കെട്ടിക്കിടക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് കുട്ടിക്കളിയല്ലെന്നും ഗൗരവത്തോടെ കാണണമെന്നും സതീശന്‍ നിര്‍ദേശം നല്‍കി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളുമായി ഉപതെരഞ്ഞെടുപ്പിന് ഇറങ്ങരുതെന്ന് വേണുഗോപാല്‍ പറഞ്ഞു. വയനാടും പാലക്കാടും വിജയമാവര്‍ത്തിച്ചതുകൊണ്ട് രാഷ്ട്രീയ വിജയം ആകില്ല. ചേലക്കരയില്‍ വിജയിച്ചാല്‍ മാത്രമേ രാഷ്ട്രീയമായി കോണ്‍ഗ്രസ് വിജയിച്ചുവെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പതിവ് രീതിയിലുള്ള സ്‌ക്വഡ് വര്‍ക്ക് കൊണ്ട് കാര്യമില്ല. സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇത് പിന്തുടരണമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Share:

Search

Popular News
Top Trending

Leave a Comment