News Kerala

പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ മുഴുവന്‍ സമയവും ഇരിക്കാറില്ലെന്ന് വിശദീകരണം: ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപ്പോയതല്ല

Axenews | പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ മുഴുവന്‍ സമയവും ഇരിക്കാറില്ലെന്ന് വിശദീകരണം: ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപ്പോയതല്ല

by webdesk1 on | 31-10-2024 07:06:17

Share: Share on WhatsApp Visits: 9


പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ മുഴുവന്‍ സമയവും ഇരിക്കാറില്ലെന്ന് വിശദീകരണം: ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപ്പോയതല്ല


പാലക്കാട്: ബി.ജെ.പിയുടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭാ സുരേന്ദ്രന്റെ പ്രസംഗം കഴിഞ്ഞയുടന്‍ പ്രവര്‍ത്തകര്‍ ഇറങ്ങിപോയെന്ന പ്രചരണത്തില്‍ വിശദീകരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍. കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപോയതല്ല. ഏത് കണ്‍വെന്‍ഷനിലാണ് ആളുകള്‍ മുഴുവന്‍ സമയം ഇരുന്നിട്ടുള്ളതെന്ന് കൃഷ്ണകുമാര്‍ ചോദിച്ചു.

ശോഭാ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോര്‍ച്ചയില്‍ തുടങ്ങി ഒപ്പം പ്രവര്‍ത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതിനനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപോയതല്ല. ഏത് കണ്‍വെന്‍ഷനിലാണ് ആളുകള്‍ മുഴുവന്‍ സമയം ഇരുന്നിട്ടുള്ളതെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.

യു.ഡി.എഫ് കണ്‍വെന്‍ഷന്‍ നടത്തിയത് അതിര്‍ത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്. പാലക്കാട് മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല. പാലക്കാട് യു.ഡി.എഫിന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയില്‍ പോയി കണ്‍വെന്‍ഷന്‍ നടത്തി. പാലക്കാട് സി.പി.എം വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചു എന്ന് കോണ്‍ഗ്രസില്‍ നിന്ന് വന്ന സരിന്‍ പോലും സമ്മതിച്ചു. ബി.ജെ.പിക്ക് കല്‍പ്പാത്തിയില്‍ പൂരം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കല്‍പ്പാത്തിയിലെ വോട്ടുകള്‍ ബി.ജെ.പിയുടേതാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Popular News
Top Trending

Leave a Comment