by webdesk1 on | 31-10-2024 07:14:21
തൃശൂര്‍: പുരസ്‌കാരങ്ങള്‍ക്കൊപ്പം നല്‍കേണ്ട തുകയും കടം പറഞ്ഞ് കേരള സാഹിത്യ അക്കാദമി സാഹിത്യ അക്കാദമി. പുരസ്‌കാരജേതാക്കള്‍ക്ക് നല്‍കേണ്ട 5.55 ലക്ഷം ഇനിയും നല്‍കാനായിട്ടില്ല. കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് കാരണം. ഇത്തവണ അക്കാദമി ജീവനക്കാരുടെ ശമ്പളവും നാലു ദിവസം വൈകി.
കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. അക്കാദമിയുടെ പുരസ്‌കാരവിതരണച്ചടങ്ങിനോടൊപ്പം നല്‍കിയിരുന്ന പുരസ്‌കാരത്തുക കഴിഞ്ഞ വര്‍ഷവും വൈകിയിരുന്നു. എന്നാല്‍ പത്തുദിവസത്തിനുള്ളില്‍ തുക നല്‍കാനായി. ഇപ്പോള്‍ 15 ദിവസം പിന്നിട്ടിട്ടും തുക കൊടുക്കാന്‍ സാധിച്ചില്ല.
സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനത്തുക വൈകാനിടയാക്കുന്നതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പ്രതികരിച്ചു. അധികം വൈകാതെ പണം നല്‍കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സ്വയംഭരണസ്ഥാപനമായ സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനത്തിനുള്ള പണം സര്‍ക്കാരാണ് അനുവദിക്കുന്നത്. പ്രതിവര്‍ഷം മൂന്നുകോടിയാണ് സര്‍ക്കാര്‍ അനുവദിക്കാറുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സാഹിത്യ അക്കാദമിയെയും ബാധിച്ചത്.