News International

സ്ത്രീകള്‍ ഉറക്കെ ഖുര്‍ആന്‍ വായിക്കരുത്: പുതിയ വിലക്കുമായി താലിബാന്‍; വിലക്ക് സ്ത്രീകളുടെ സ്വകാര്യ സംഭാഷണങ്ങള്‍ പോലും പരിമിതപ്പെടുത്തുന്നത്

Axenews | സ്ത്രീകള്‍ ഉറക്കെ ഖുര്‍ആന്‍ വായിക്കരുത്: പുതിയ വിലക്കുമായി താലിബാന്‍; വിലക്ക് സ്ത്രീകളുടെ സ്വകാര്യ സംഭാഷണങ്ങള്‍ പോലും പരിമിതപ്പെടുത്തുന്നത്

by webdesk1 on | 31-10-2024 07:20:49

Share: Share on WhatsApp Visits: 34


സ്ത്രീകള്‍ ഉറക്കെ ഖുര്‍ആന്‍ വായിക്കരുത്: പുതിയ വിലക്കുമായി താലിബാന്‍; വിലക്ക് സ്ത്രീകളുടെ സ്വകാര്യ സംഭാഷണങ്ങള്‍ പോലും പരിമിതപ്പെടുത്തുന്നത്


വിര്‍ജീനിയ: സ്ത്രീകള്‍ ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് വിലക്കി താലിബാന്‍. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പറഞ്ഞു. ഒരു സ്ത്രീയുടെ ശബ്ദം സവിശേഷമായി കണക്കാക്കപ്പെടുന്നു. മറ്റുള്ള സ്ത്രീകള്‍ പോലും കേള്‍ക്കാന്‍ പാടില്ലെന്നും താലിബാന്‍ അറിയിച്ചു.

പ്രാര്‍ത്ഥനക്കിടെ, സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നത്ര ഉച്ചത്തില്‍ സംസാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിര്‍ജീനിയ ആസ്ഥാനമായുള്ള അമു ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സ്ത്രീകള്‍ ബാങ്കുവിളിക്കുന്നതും തക്ബീര്‍ മുഴക്കുന്നതും താലിബാന്‍ വിലക്കിയിരുന്നു. പിന്നാലെ ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും വിലക്കിയിരിക്കുകയാണ്.

പുതിയ നിയമം സ്ത്രീകളുടെ സ്വകാര്യ സംഭാഷണങ്ങള്‍ പോലും പരിമിതപ്പെടുത്തുകയും സ്ത്രീകളുടെ സാമൂഹിക സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ സ്ത്രീകള്‍ മുഖമടക്കം മൂടണമെന്നാണ് താലിബാന്റെ ഉത്തരവ്.

കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി കാഴ്ച സമ്പര്‍ക്കം പുലര്‍ത്തുന്നത് നിരോധിച്ചിരുന്നു. ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഒരു പുരുഷ ബന്ധു കൂടെയില്ലാതെ സ്ത്രീകളെ കയറ്റിയതിന് പിഴകള്‍ നേരിടേണ്ടിവരും. വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് നല്‍കുക.


Share:

Search

Popular News
Top Trending

Leave a Comment