News Kerala

സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം; നാല് മാസമായി അജിത്കുമാര്‍ സംഘത്തെ നയിച്ചത് ഡി.ജി.പി അറിയാതെ

Axenews | സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം; നാല് മാസമായി അജിത്കുമാര്‍ സംഘത്തെ നയിച്ചത് ഡി.ജി.പി അറിയാതെ

by webdesk1 on | 03-11-2024 07:34:47

Share: Share on WhatsApp Visits: 30


സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം; നാല് മാസമായി അജിത്കുമാര്‍ സംഘത്തെ നയിച്ചത് ഡി.ജി.പി അറിയാതെ


തിരുവനന്തപുരം: ഡി.ജി.പി അറിയാതെ 4 മാസം മുന്‍പ് അന്നത്തെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ പോലീസില്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം ഇപ്പോഴത്തെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി മനോജ് ഏബ്രഹാം പിരിച്ചുവിട്ടു. സംഘത്തിലുള്ള 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി.

സംസ്ഥാന, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ നിലനില്‍ക്കെയാണ് ഡി.ജി.പി അറിയാതെ പ്രത്യേക സംവിധാനം അജിത്കുമാര്‍ ഉണ്ടാക്കിയത്. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചും ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു തനിക്കുമാത്രം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 20 പോലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാര്‍ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചത്. ജില്ലാ കമാന്‍ഡ് സെന്ററുകളില്‍നിന്നു വിവരങ്ങള്‍ എ.ഡി.ജി.പിയുടെ ഓഫിസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനായിരുന്നു ഉത്തരവ്.

എസ്പിമാരുടെയും കമ്മിഷണര്‍മാരുടെയും ഓഫിസുകളിലാണു നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചതെങ്കിലും ഇവരുടെമേല്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. എ.ഡി.ജി.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇവര്‍. 40 പേരില്‍ 10 പേര്‍ എസ്.ഐമാരും 5 പേര്‍ എ.എസ്.ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരുമാണ്.

സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പോലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 40 പേരും അടിയന്തരമായി മാതൃയൂണിറ്റുകളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ മനോജ് ഏബ്രഹാം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് എല്ലാവരും മടങ്ങി. സമാന്തര ഇന്റലിജന്‍സിനെതിരെ സംസ്ഥാന പോലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് കടുത്ത പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment