News Kerala

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി എന്തെളുപ്പം; വാട്‌സാപ്പിലൂടെയും ഐ.ടി.ആര്‍ ഫയല്‍ ചെയ്യാന്‍ സൗകര്യം

Axenews | ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി എന്തെളുപ്പം; വാട്‌സാപ്പിലൂടെയും ഐ.ടി.ആര്‍ ഫയല്‍ ചെയ്യാന്‍ സൗകര്യം

by webdesk1 on | 03-11-2024 07:55:43

Share: Share on WhatsApp Visits: 7


ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി എന്തെളുപ്പം; വാട്‌സാപ്പിലൂടെയും ഐ.ടി.ആര്‍ ഫയല്‍ ചെയ്യാന്‍ സൗകര്യം


തിരുവനന്തപുരം: വാട്‌സാപ്പിലൂടെയും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരം ഒരുക്കി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. വാട്‌സാപ്പില്‍ ഫയല്‍ ചെയ്യാന്‍ നികുതിദായകര്‍ക്ക് ക്ലിയര്‍ ടാക്സാണ് ഈ സൗകര്യം നല്‍കുന്നത്. സാധാരണക്കാരുടെ നികുതി ഫയലിംഗ് എളുപ്പമാകുന്നതാണ് നടപടി.

ഐ.ടി.ആര്‍ വണ്‍, ഐടിആര്‍ 4 റിട്ടേണുകള്‍ ഉള്‍പ്പെടെ വാട്‌സാപ്പിലൂടെ എളുപ്പത്തില്‍ ഫയല്‍ ചെയ്യാം. നികുതി ഫയലിംഗ് ലളിതമാക്കുക മാത്രമല്ല സാധാരണക്കാര്‍ക്കിടയിലും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ് നടപടി. വാട്‌സാപ്പിലൂടെ എളുപ്പത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാനാകുന്നത് തുടക്കക്കാര്‍ക്കും റിട്ടേണ്‍ സ്വയം ഫയല്‍ ചെയ്യാന്‍ സഹായകരമാകും.

ഐ.ടി.ആര്‍ വണ്‍ റിട്ടേണ്‍ ഫയലിംഗ് ഫോം സാധാരണയായി ശമ്പളവരുമാനക്കാരും പെന്‍ഷന്‍കാരുമാണ് ഫയല്‍ ചെയ്യുന്നത്. വീട്ടുവാടക, മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനം എന്നിവ ഐ.ടി.ആര്‍ വണ്‍ ഫോമില്‍ രേഖപ്പെടുത്താം. ഹിന്ദു അവിഭക്ത കുടുംബങ്ങളുടെയും പങ്കാളിത്ത സ്ഥാപനങ്ങളുടെയും ശമ്പള വരുമാനം, പലിശ വരുമാനം എന്നിവ രേഖപ്പെടുത്താന്‍ ഐടിആര്‍ -4 ഫോം ആണ് ഉപയോഗപ്പെടുത്തേണ്ടത്.

വാട്‌സ്ആപ്പിലൂടെ റിട്ടേണ്‍ ചെയ്യുന്നതിനായി ആദ്യം ക്ലിയര്‍ ടാക്‌സിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കണം. തുടര്‍ന്ന് അനുയോജ്യമായ ഐടിആര്‍ ഫോം തിരഞ്ഞെടുക്കുക. തുടക്കത്തില്‍ ഐടിആര്‍ 1, ഐടിആര്‍ 4 എന്നിവയാണ് ഫയല്‍ ചെയ്യാനാകുക. 5,000 രൂപ വരെയുള്ള കാര്‍ഷിക വരുമാനം രേഖപ്പെടുത്താനും ഈ ഫോം രേഖപ്പെടുത്താം.

നികുതിദായകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ചിത്രങ്ങള്‍, ഓഡിയോ അല്ലെങ്കില്‍ ടെക്സ്റ്റ് ആയും സമര്‍പ്പിക്കാനാകും. ഇതില്‍ വ്യക്തിഗത വിശദാംശങ്ങള്‍, വരുമാന വിശദാംശങ്ങള്‍, ആവശ്യമായ രേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. വാട്ട്സ്ആപ്പ് ഇന്റര്‍ഫേസിനുള്ളില്‍ നല്‍കിയിരിക്കുന്ന ഓപ്ഷന്‍ ഉപയോഗിച്ച് പണമടച്ച് ആദായ നികുതി ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാം.


Share:

Search

Popular News
Top Trending

Leave a Comment