by webdesk1 on | 03-11-2024 08:45:31
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നതും വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണെന്ന ആരോപണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉവൈസിയുടെ പരാമര്‍ശം. മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ഉവൈസിയുടെ മറുപടി.
നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാല്‍ അതിന് സാധിക്കില്ല. പരിഷ്‌കരണ ബില്ലില്‍ ഒരു വ്യവസ്ഥയുണ്ട്, അതനുസരിച്ച് വഖഫ് ഇതര സ്വത്തായി നിങ്ങള്‍ പരിഗണിക്കുന്ന വസ്തുവിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാം. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയും വഖഫ് ഭൂമി ബോര്‍ഡില്‍ നിന്ന് ഏറ്റെടുക്കുകയും ചെയ്യുമെന്നും ഉവൈസി പറഞ്ഞു.
വഖഫ് സ്വത്ത് നിര്‍ണയിക്കാനുള്ള അധികാരം സര്‍വേ കമീഷണറില്‍നിന്ന് എടുത്തുമാറ്റി ജില്ല കലക്ടര്‍ക്ക് നല്‍കുകയും കേന്ദ്ര വഖഫ് കൗണ്‍സിലിലും വഖഫ് ബോര്‍ഡുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും അമുസ്‌ലിംകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതടക്കം നിരവധി മാറ്റങ്ങളോടെയുള്ള ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്നത്.