News Kerala

പിടിവാശി വേണ്ട; ആനകളുടെ കാര്യത്തില്‍ ഇളവുണ്ടാകില്ലെന്ന് കടുപ്പിച്ച് ഹൈക്കോടതി; ഇപ്പോള്‍ രാജഭരണമല്ലെന്നും മുന്നറിയിപ്പ്

Axenews | പിടിവാശി വേണ്ട; ആനകളുടെ കാര്യത്തില്‍ ഇളവുണ്ടാകില്ലെന്ന് കടുപ്പിച്ച് ഹൈക്കോടതി; ഇപ്പോള്‍ രാജഭരണമല്ലെന്നും മുന്നറിയിപ്പ്

by webdesk1 on | 27-11-2024 07:55:43

Share: Share on WhatsApp Visits: 13


പിടിവാശി വേണ്ട; ആനകളുടെ കാര്യത്തില്‍ ഇളവുണ്ടാകില്ലെന്ന് കടുപ്പിച്ച് ഹൈക്കോടതി; ഇപ്പോള്‍ രാജഭരണമല്ലെന്നും മുന്നറിയിപ്പ്



കൊച്ചി: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗരേഖയിലെ നിബന്ധനകളില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി. രാജാവിന്റെ കാലം മുതല്‍ നടക്കുന്നുവെന്നതിന്റെ പേരില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

രണ്ടാനകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്ന് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖയിലുണ്ടായിരുന്നു. ഇതില്‍ തൃപ്പൂണിത്തുറ ക്ഷേത്രോത്സവത്തിനടക്കം ഇളവ് വേണമെന്നതായിരുന്നു ഹൈക്കോടതിയുടെ മുന്നിലേക്ക് വന്ന ആവശ്യം.

പുതിയ മാര്‍ഗ രേഖ പ്രകാരമാണെങ്കില്‍ ക്ഷേത്രോത്സവത്തിന് മുന്‍ വര്‍ഷങ്ങളിലെപ്പോലെ കൂടുതല്‍ ആനകളെ നിര്‍ത്താന്‍ സാധിക്കാതെ വരുമെന്നും അതിനാല്‍ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. ഇതിലാണ് കോടതി കടുപ്പിച്ചത്. ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

രാജാവിന്റെ കാലം മുതല്‍ നടക്കുന്നുവെന്നതിന്റെപേരില്‍ ഇളവ് അനുവദിക്കാനാകില്ല. രാജവാഴ്ച അവസാനിച്ചു, ഇപ്പോള്‍ ജനാധിപത്യമാണ്. നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. അനിവാര്യമായ മതാചാരങ്ങള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നും ഹൈക്കോടതി പറഞ്ഞു.

Share:

Search

Recent News
Popular News
Top Trending

Leave a Comment