by webdesk1 on | 29-11-2024 07:58:53 Last Updated by webdesk1
പാലക്കാട്: തൃശൂരില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി അഞ്ചു പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് പാലക്കാടും സമാന അപകടം. ചിറ്റൂരില്‍ ബസ് സ്റ്റോപ്പില്‍ കിടന്ന യുവതയുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. മൈസൂര്‍ സ്വദേശി പാര്‍വതി (40) യാണ് മരിച്ചത്.
പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ചിറ്റൂര്‍ ആലാംകടവില്‍ ഇറച്ചിക്കോഴി കയറ്റിവന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ അമിത വേഗതയാണ് നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ അജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.