by webdesk1 on | 04-12-2024 07:58:32
സോള്‍: പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മൂലം ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് കാരണത്താല്‍ രാജ്യത്ത് പ്രഖ്യാപിച്ച പട്ടാള ഭരണം മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് തടിയൂരിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍. പട്ടളഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ സൈന്യം പാര്‍ലമെന്റ് വളഞ്ഞത് ഭരണ സിരാകേന്ദ്രത്തിന് മുന്നില്‍ വന്‍ സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പാര്‍ലമെന്റ് നിര്‍ത്തി വയ്ക്കുന്നടക്കമുള്ള കാര്യത്തിലേക്ക് സൈന്യം കടന്നതോടെ സൈനിക ഭരണം നിരസിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തു. തുടര്‍ന്നാണ് തീരുമാനം പിന്‍വലിക്കാന്‍ സുക് യോള്‍ നിര്‍ബന്ധിതനായത്.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ സൈനിക ഭരണത്തിനെതിരെ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ സൈനികരെ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിന്‍വലിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും സുക് യോള്‍ വ്യക്തമാക്കി. തുടര്‍ന്ന് അറ് മണിക്കൂര്‍ മാത്രം ആയുസുള്ള സൈനികഭരണ പ്രഖ്യാപം പിന്‍വലിച്ച് തടിയൂരുകയായിരുന്നു സുക് യോള്‍.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായും സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അഴിമതികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം തള്ളിക്കളഞ്ഞതിന് പിന്നാലെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതാണ് നടപടിക്ക് പിന്നിലെന്നും വ്യാഖ്യാനിക്കപ്പെടുന്നു. മാത്രമല്ല വരാനിരിക്കുന്ന ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും രൂക്ഷമായിരുന്നു.
പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാര്‍ട്ട് ഭൂരിപക്ഷമുള്ള പാലമെന്റില്‍ 2022-ല്‍ അധികാരമേറ്റതിന് ശേഷം പാര്‍ലമെന്റ് സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ പരാജയപ്പെടുന്നത് സുക് യോളിനെതിരെ സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടിയില്‍ നിന്ന് വരെ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്. ഭരണ തീരുമാനങ്ങളില്‍ പ്രതിപക്ഷം നിരന്തരം തടസം നില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടി വേണമെന്നും ഭരണപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനൊരു പോംവഴി എന്ന നിലയിലുമാണ് സുക് യൂന്‍ പട്ടാളഭരണം എന്ന കടുത്ത നടപടിയിലേക്ക് പോലും കടക്കേണ്ടി വന്നത്.