Infotainment Cinema

ഐശ്വര്യറായും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ സത്യമോ? ദുബായിയിലെ പരിപാടിയില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത് `ബച്ചന്‍` ഇല്ലാതെ

Axenews | ഐശ്വര്യറായും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ സത്യമോ? ദുബായിയിലെ പരിപാടിയില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത് `ബച്ചന്‍` ഇല്ലാതെ

by webdesk1 on | 29-11-2024 08:48:18

Share: Share on WhatsApp Visits: 14


ഐശ്വര്യറായും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ സത്യമോ? ദുബായിയിലെ പരിപാടിയില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത് `ബച്ചന്‍` ഇല്ലാതെ



മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചയാണ് ഐശ്വര്യറായും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍. ഇതു സംബന്ധിച്ചുള്ള അഭ്യൂഗങ്ങള്‍ ബോളിവുഡിലാകെ വ്യാപിച്ചിട്ടുണ്ടെങ്കിലും താരങ്ങള്‍ അതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് അടുത്തിടയായി ബച്ചന്‍ താരദമ്പതികള്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ദുബായിയിലെ ഒരു പരിപാടിക്കിടെ നടന്ന സംഭവവും അഭിഷേക്-ഐശ്വര്യ വിവാഹ മോചന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയാണ്. അടുത്തിടെ ദുബായില്‍ നടന്ന ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ ഐശ്വര്യ റായ് പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയിലെ ബാനറുകളിലും പോസ്റ്ററുകളിലും എല്ലാം ഐശ്വര്യ റായ് എന്ന പേര് മാത്രമാണ് നല്‍കിയിരിക്കുന്നത്. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം എല്ലാ പൊതു-സ്വകാര്യ പരിപാടികളിലും ഐശ്വര്യ റായ് ബച്ചന്‍ എന്ന പേരാണ് ബാനറുകളിലും പോസ്റ്ററുകളിലും നല്‍കി വരാറുള്ളത്.

ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ ഐശ്വര്യയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ കുടുംബ പേര് ഇല്ലാത്തത് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിന്റെ സൂചനയാണ് എന്നാണ് പാപ്പരാസികള്‍ പറയുന്നത്. `ഐശ്വര്യ റായ്-ഇന്റര്‍നാഷണല്‍ സ്റ്റാര്‍` എന്നാണ് ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ ബാനറില്‍ എഴുതിയിരിക്കുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വാര്‍ത്തായാകാന്‍ തുടങ്ങിയിട്ട് നാളേറെയായി.

മുമ്പ് പല പരിപാടികള്‍ക്കും അഭിഷേകും ഐശ്വര്യയും ഒരുമിച്ചാണ് എത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒന്നിച്ച് ഒരു വേദിയില്‍ എത്താറില്ല. പലപ്പോഴും ഐശ്വര്യയും മകള്‍ ആരാധ്യയും ഒന്നിച്ചും അഭിഷേക് ബച്ചന്‍ പിതാവ് അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത നന്ദ ബച്ചന്‍ എന്നിവര്‍ക്കൊപ്പവുമാണ് എത്താറുള്ളത്. ഇതിന് പിന്നാലെ വിവാഹമോചനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തിരുന്നു.


Share:

Search

Recent News
Popular News
Top Trending

Leave a Comment