News Kerala

ഗവര്‍ണരെ വിമര്‍ശിക്കുന്നത് സര്‍വകലാശാല സിന്‍ഡിക്കേറ്റുകളില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നവര്‍; കാവിവത്ക്കരണം പോലെ തന്നെ ചുവപ്പ് വത്ക്കരണവും അപകടം

Axenews | ഗവര്‍ണരെ വിമര്‍ശിക്കുന്നത് സര്‍വകലാശാല സിന്‍ഡിക്കേറ്റുകളില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നവര്‍; കാവിവത്ക്കരണം പോലെ തന്നെ ചുവപ്പ് വത്ക്കരണവും അപകടം

by webdesk1 on | 29-11-2024 09:09:39

Share: Share on WhatsApp Visits: 15


ഗവര്‍ണരെ വിമര്‍ശിക്കുന്നത് സര്‍വകലാശാല സിന്‍ഡിക്കേറ്റുകളില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നവര്‍; കാവിവത്ക്കരണം പോലെ തന്നെ ചുവപ്പ് വത്ക്കരണവും അപകടം



കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ഗവര്‍ണറും സി.പി.എമ്മും തമ്മിലുള്ള വൈര്യം തെരുവ് പോരാട്ടത്തിലേക്ക് വീണ്ടും കടന്നിരിക്കുകയാണ്. സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തിയതാണ് ഇപ്പോള്‍ സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചെങ്കിലും കോടതി വിഷയം തള്ളിയതോടെ ഇനി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് രാഷ്ട്രീയ തിരിച്ചടികളില്‍ നിന്ന് തടിതപ്പാന്‍ ഗവര്‍ണറെ കരുവാക്കുകയാണ് സി.പി.എം നേതാക്കള്‍.

ഗവര്‍ണര്‍ ഹൈക്കോടതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുകയാണെന്നും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ക്യാമ്പസുകളെ കാവിവത്കരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ സിന്‍ഡിക്കേറ്റുകളിലും നിയമനങ്ങളിലും സി.പി.എം നടത്തുന്ന ചുവപ്പ് വത്കരണത്തെ അദ്ദേഹം മനപൂര്‍വം മറക്കുകയും ചെയ്യുന്നു.

ഗവര്‍ണര്‍ നടത്തുന്ന നടപടികളെ യൂണിവേഴ്സിറ്റി ക്യാമ്പസുകളും കോളേജുകളും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മതനിരപേക്ഷ ഇന്ത്യയോട് താല്‍പര്യമുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുന്നതിനുള്ള ശക്തമായ സമരങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

Share:

Search

Recent News
Popular News
Top Trending

Leave a Comment