News Kerala

സംസ്ഥാനത്ത് രാത്രി അപകടങ്ങള്‍ കൂടുന്നു: മൂന്ന് ദിവസത്തിനിടെ സംഭവിച്ചത് മൂന്ന് ലോറി അപകടങ്ങള്‍; മരണം ആറ്, പരിക്കേറ്റവര്‍ ഏഴ്

Axenews | സംസ്ഥാനത്ത് രാത്രി അപകടങ്ങള്‍ കൂടുന്നു: മൂന്ന് ദിവസത്തിനിടെ സംഭവിച്ചത് മൂന്ന് ലോറി അപകടങ്ങള്‍; മരണം ആറ്, പരിക്കേറ്റവര്‍ ഏഴ്

by webdesk1 on | 30-11-2024 08:49:26

Share: Share on WhatsApp Visits: 22


സംസ്ഥാനത്ത് രാത്രി അപകടങ്ങള്‍ കൂടുന്നു: മൂന്ന് ദിവസത്തിനിടെ സംഭവിച്ചത് മൂന്ന് ലോറി അപകടങ്ങള്‍; മരണം ആറ്, പരിക്കേറ്റവര്‍ ഏഴ്


കൊല്ലം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് രാത്രി അപകടങ്ങളുടെ വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. തൃശൂരിലും പാലക്കാട്ടും ഉണ്ടായ രാത്രി അപകടങ്ങള്‍ക്ക് പിന്നാലെ പന്തളത്തും ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായി.

ആദ്യ രണ്ട് അപകടങ്ങളിലും ലോറി തന്നെയായിരുന്നു വില്ലന്‍. വഴിയരുകില്‍ ഉറങ്ങിക്കിടന്നവരുടെ മേലേക്കാണ് ആദ്യ രണ്ട് അപകടങ്ങളിലും ലോറി പാഞ്ഞു കയറിയതെങ്കില്‍ ഉറങ്ങിക്കിടന്നവരുടെ വീടിന് മുകളിലേക്കാണ് ഇന്ന് പുലര്‍ച്ചെ 5.45ന് ലോറി മറിഞ്ഞ് അപകടം ഉണ്ടായത്.

പന്തളം കൂരമ്പാല പത്തിയില്‍ പിടിയില്‍ ആശാന്‍ തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു. വീട് പൂര്‍ണമായും തകര്‍ന്നു.

പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.

തൃശൂരിലുണ്ടായ അപകടത്തില്‍ അഞ്ചു പേരും പാലക്കാടുണ്ടായ അപകടത്തില്‍ ഒരാളും മരണപ്പെട്ടിരുന്നു. മരിച്ച ആറു പേരും അന്യസംസ്ഥാനക്കാരാണ്. പാലക്കാട്ടേ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മൂന്ന് അപകടങ്ങള്‍ക്കും കാരണമായത്.


Share:

Search

Recent News
Popular News
Top Trending

Leave a Comment