Views Politics

ബിബിന്‍ ബാബുവിന് പിന്നാലെ ആലപ്പുഴയില്‍ പാര്‍ട്ടി വിടാനൊരുങ്ങി ആയിരങ്ങള്‍; കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയെ പിരിച്ചു വിട്ടു: വിഭാഗീയത സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നുവോ?

Axenews | ബിബിന്‍ ബാബുവിന് പിന്നാലെ ആലപ്പുഴയില്‍ പാര്‍ട്ടി വിടാനൊരുങ്ങി ആയിരങ്ങള്‍; കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയെ പിരിച്ചു വിട്ടു: വിഭാഗീയത സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നുവോ?

by webdesk1 on | 30-11-2024 01:33:36

Share: Share on WhatsApp Visits: 20


ബിബിന്‍ ബാബുവിന് പിന്നാലെ ആലപ്പുഴയില്‍ പാര്‍ട്ടി വിടാനൊരുങ്ങി ആയിരങ്ങള്‍; കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയെ പിരിച്ചു വിട്ടു: വിഭാഗീയത സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നുവോ?


കൊച്ചി: തെക്കന്‍ കേരളത്തില്‍ സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ കൊല്ലത്തും ആലപ്പുഴയിലും ഗുരുതര പ്രതസിന്ധിയിലാണ് പാര്‍ട്ടി. വിഭാഗീയത അതിരൂക്ഷമായ ഇവിടെ പാര്‍ട്ടിക്ക് പ്രീതികരമായ കാര്യങ്ങളല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നേതൃമാറ്റത്തിനെതിരെ തെരുവിലിറങ്ങി പാര്‍ട്ടിയെ വെല്ലുവിളിച്ച കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗങ്ങളുടെ നിലപാടിനോട് സംസ്ഥാന പാര്‍ട്ടി നേതൃത്വം പ്രതികരിച്ചത് ഏരിയ കമ്മിറ്റിയെ തന്നെ പിരിച്ചുവിട്ടുകൊണ്ടാണ്. അതേപോലെ സുധാകര പക്ഷവും സജി ചെറിയാന്‍ പക്ഷവും നേര്‍ക്ക് നേര്‍ പോരാടുന്ന ആലപ്പുഴയിലാകട്ടെ കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി.ബാബു ബി.ജെ.പിയിലേക്ക് പോകുന്ന നിലയുമുണ്ടായി.

കൊല്ലത്ത് സി.പി.എമ്മിലെ വിഭാഗീയത പരിഹരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയതിന് പിന്നാലെയാണ് ആലപ്പുഴയില്‍നിന്ന് ഒരു പ്രമുഖ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്. പാര്‍ട്ടി വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചായിരുന്നു ബിപിന്‍ ബാബിന്റെ പാര്‍ട്ടി വിടല്‍. പാര്‍ട്ടി ഒരു വിഭാഗത്തിന്റെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വര്‍ഗീയ ശക്തികളാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ബി.ജെ.പി പ്രവേശനത്തിന് ശേഷം ബിബിന്‍ ബാബു പ്രതികരിച്ചു.

ആലപ്പുഴയില്‍ ആയിരക്കണക്കിനു പേര്‍ പാര്‍ട്ടി വിട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളന കാലം കഴിയുമ്പോള്‍ എല്ലാവര്‍ക്കും അതു ബോധ്യപ്പെടും. വര്‍ഗീയ ശക്തികള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ജി.സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരുന്നുവെന്നും ബിബിന്‍ ബാബു പറഞ്ഞു.

അതേസമയം വിഭാഗീയതയെ മുളയിലെ നുള്ളി കളയാന്‍ ലക്ഷ്യമിട്ടാണ് കരുനാഗപ്പള്ളി ഏരിയ കമ്മറ്റിയെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പിരിച്ചുവിട്ടത്. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ഏരിയാ കമ്മറ്റി പുനസംഘടിപ്പിക്കും. അതുവരെ അഡ്ഹോക്ക് കമ്മറ്റി ചുമതല ഏറ്റെടുക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Share:

Search

Recent News
Popular News
Top Trending

Leave a Comment