by webdesk1 on | 02-12-2024 09:47:55
ന്യൂഡല്‍ഹി: കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിന് പുറമേ അന്തരീക്ഷവായു മലീനീകരണം രൂക്ഷമായ ഡെല്‍ഹിയില്‍ വീണ്ടുമൊരു കര്‍ഷക പ്രക്ഷോഭത്തിന് വേദിയൊരുങ്ങുന്നു. ഭാരതീയ കിസാന്‍ പരിഷത്ത് (ബി.കെ.പി) ന്റെ നേതൃത്വത്തിലുള്ള കര്‍ഷക മാര്‍ച്ചാണ് ഇന്ന് ഡെല്‍ഹിയില്‍ നടക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
നോയിഡയിലെ മഹാമായ മേല്‍പ്പാലത്തിനു താഴെ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. ഉച്ചയോടെ ഡല്‍ഹിയില്‍ എത്തിച്ചേരും. പുതിയ നിയമങ്ങള്‍ അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതിനു പിന്നാലെ വരും ദിവസങ്ങളിലും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമൊക്കെ കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തുമെന്നും ബി.കെ.പി നേതാവ് സുഖ്ബീര്‍ ഖലീഫ പറഞ്ഞു.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡിസംബര്‍ 6ന് മാര്‍ച്ചിനൊപ്പം ചേരും. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെഎംഎസ്സി) നേതൃത്വത്തിലാണ് മാര്‍ച്ച്. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് കര്‍ഷക നേതാക്കള്‍ ംഭു അതിര്‍ത്തിയില്‍ ഏറെ നാളായി പ്രതിഷേധത്തില്‍ ഇരിക്കുന്നത്.