News Kerala

കൈവെട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; സഫീറിനെ പുടികൂടിയത് മുഖ്യ പ്രതിക്ക് ഒളിച്ചു താമസിക്കാന്‍ സൗകര്യം ചെയ്തതിന്

Axenews | കൈവെട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; സഫീറിനെ പുടികൂടിയത് മുഖ്യ പ്രതിക്ക് ഒളിച്ചു താമസിക്കാന്‍ സൗകര്യം ചെയ്തതിന്

by webdesk1 on | 23-08-2024 09:22:07

Share: Share on WhatsApp Visits: 36


കൈവെട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; സഫീറിനെ പുടികൂടിയത് മുഖ്യ പ്രതിക്ക് ഒളിച്ചു താമസിക്കാന്‍ സൗകര്യം ചെയ്തതിന്



കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ കണ്ണൂര്‍ ഇരിട്ടി വിളക്കോട് സ്വദേശി സഫീര്‍ ആണ് അറസ്റ്റിലായത്. മുഖ്യ പ്രതി അശമന്നൂര്‍ സവാദിനു മട്ടന്നൂരില്‍ ഒളിച്ചു താമസിക്കാന്‍ സൗകര്യം ചെയ്തത് സഫീറാണെന്നു എന്‍ഐഎ കണ്ടെത്തിയിരുന്നു.

ഇയാളെ ഇന്നലെ തലശ്ശേരിയില്‍ നിന്നു എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

2010 ജൂലൈ നാലിനാണ് കൈവെട്ട് ആക്രമണമുണ്ടായത്. പിന്നാലെ ഒളിവില്‍ പോയ സവാദ് 13 വര്‍ഷത്തോളം ഷാജഹാന്‍ എന്ന പേരിലാണ് മട്ടന്നൂരില്‍ ഒളിവില്‍ കഴിഞ്ഞത്. മറ്റ് പ്രതികള്‍ പിടിയിലായപ്പോഴും സവാദിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പ്രാദേശിക സഹായത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സഫീറിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂരില്‍ സവാദ് ഒളിവില്‍ കഴിയുന്നതിന് മുന്‍പ് വിളക്കോട് ഒളിവില്‍ കഴിഞ്ഞിരുന്നു. സവാദിന് വിളക്കോട് വാടക വീട് തരപ്പെടുത്തി നല്‍കിയതും സഫീറാണെന്നാണ് കണ്ടെത്തല്‍. സവാദിനെ അറസ്റ്റ് ചെയ്ത് ഏഴ് മാസത്തിന് ശേഷമാണ് എന്‍ഐഎ കേസില്‍ ഒരാളെ കൂടി കസ്റ്റഡിയിലെടുക്കുന്നത്.


Share:

Search

Popular News
Top Trending

Leave a Comment