News Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തടിയൂരാന്‍ സര്‍ക്കാര്‍: സാഹസികത വേണ്ടെന്ന് സി.പി.എം; തീരുമാനം ഹൈക്കോടതിക്ക് വിടുന്നു

Axenews | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തടിയൂരാന്‍ സര്‍ക്കാര്‍: സാഹസികത വേണ്ടെന്ന് സി.പി.എം; തീരുമാനം ഹൈക്കോടതിക്ക് വിടുന്നു

by webdesk1 on | 24-08-2024 08:10:55 Last Updated by webdesk1

Share: Share on WhatsApp Visits: 22


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തടിയൂരാന്‍ സര്‍ക്കാര്‍: സാഹസികത വേണ്ടെന്ന് സി.പി.എം; തീരുമാനം ഹൈക്കോടതിക്ക് വിടുന്നു


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാഹസിക നീക്കങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്നാണ് സര്‍ക്കാരിനെ ഉപദേശിച്ച് സിപിഎം. സ്വന്തം നിലയില്‍ നടപടി വേണ്ടെന്നും ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രം തുടര്‍നീക്കം മതിയെന്നുമാണ് സി.പി.എം സര്‍ക്കാരിന് നല്‍കുന്ന നിര്‍ദേശം. ഫലത്തില്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ചേക്കാവുന്ന ഭാവി പ്രത്യാഘാതങ്ങളില്‍നിന്ന് സുരക്ഷിതമായി തലയൊഴിയാന്‍ ഉപദേശിക്കുകയാണ് പാര്‍ട്ടി.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രാജ്യത്താദ്യമായി കമീഷനെ നിയോഗിച്ച സര്‍ക്കാര്‍ എന്ന ക്രെഡിറ്റ് അവകാശപ്പെടുമ്പോഴും സാഹസിക നീക്കങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. കോടതി നിര്‍ദേശത്തോടെ മാത്രം കേസെടുക്കല്‍ അടക്കം മതിയെന്നും സി.പി.എം പറയുന്നു.

ഹേമ കമ്മിറ്റി നിര്‍ദേശിച്ച കാര്യങ്ങളില്‍ പലതും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നാണ് സി.പി.എമ്മും സര്‍ക്കാറും വിശദീകരിക്കുന്നത്. എന്നാല്‍ സിനിമ മേഖലിലെ സ്ത്രീകള്‍ നേരിടുന്ന ഗുരുതര ചൂഷണങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് കൃത്യമായ വിശദീകരണമില്ല. ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കുന്നതിന് സര്‍ക്കാറിന് ചില പരിമിതികളുണ്ടെന്ന് വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുറന്നുപറഞ്ഞു.

Share:

Search

Popular News
Top Trending

Leave a Comment