News International

റഷ്യ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മോദിയുടെ സന്ദര്‍ശനത്തിനാകുമോ? സമാധാന ഉച്ചകോടിക്ക് ഇന്ത്യയെ ക്ഷണിച്ച് സെലന്‍സ്‌കി; മാനുഷിക സഹായത്തിന് നന്ദി...

Axenews | റഷ്യ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മോദിയുടെ സന്ദര്‍ശനത്തിനാകുമോ? സമാധാന ഉച്ചകോടിക്ക് ഇന്ത്യയെ ക്ഷണിച്ച് സെലന്‍സ്‌കി; മാനുഷിക സഹായത്തിന് നന്ദി...

by webdesk1 on | 24-08-2024 08:48:24

Share: Share on WhatsApp Visits: 34


റഷ്യ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മോദിയുടെ സന്ദര്‍ശനത്തിനാകുമോ? സമാധാന ഉച്ചകോടിക്ക് ഇന്ത്യയെ ക്ഷണിച്ച് സെലന്‍സ്‌കി; മാനുഷിക സഹായത്തിന് നന്ദി...


കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന പോളണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഉക്രെയ്ന്‍ സന്ദര്‍ശനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കൊടിമ്പിരികൊണ്ട് നില്‍ക്കുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് സമാധാന പൂര്‍ണമായ ഒരു അവസാനത്തിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് കഴിയുമോയെന്നാണ് ലോകം നോക്കിക്കാണുന്നത്.  

പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള ഇന്ത്യയുടെ സന്നദ്ധത നരേന്ദ്ര മോദി ആവര്‍ത്തിച്ചു. സംഘര്‍ഷം പരിഹരിക്കുന്നതിനായി ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരസ്പരം ഇടപഴകാന്‍ യുദ്ധം ചെയ്യുന്ന കക്ഷികളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മാത്രമല്ല റഷ്യ ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയില്‍ നടത്തണമെന്നാണ് സെലന്‍സ്‌കി മോദിക്ക് മുന്നിലേക്ക് വച്ച നിര്‍ദേശം. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു. ഇന്ത്യ ഉടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ഇന്ത്യ ഉക്രെയ്ന്‍ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

റഷ്യ ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ ഒരിക്കലും നിഷ്പക്ഷത പുലര്‍ത്തിയിരുന്നില്ലെന്നായിരുന്നു കീവ് സന്ദര്‍ശന വേളയില്‍ മോദി പറഞ്ഞത്. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ സമാധാനത്തിന്റെ വശമാണ് തിരഞ്ഞെടുത്തത്. മാനുഷിക കാഴ്ചപ്പാടില്‍ നിന്ന് എന്ത് ആവശ്യമുണ്ടായാലും ഇന്ത്യ എപ്പോഴും ഉണ്ടാകുമെന്ന ഉറപ്പും മോദി സെലന്‍സ്‌കിക്ക് നല്‍കി.

കിഴക്കന്‍ ഉക്രെയ്‌നില്‍ റഷ്യന്‍ സൈന്യം മുന്നേറുകയും റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ കൈവ് നുഴഞ്ഞുകയറ്റം ആരംഭിക്കുകയും ചെയ്ത സമയത്താണ് പ്രധാനമന്ത്രി മോദിയും വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമമായി ഇന്ത്യ ഉക്രെയ്‌ന് ഭാരത് ഹെല്‍ത്ത് ഇനിഷ്യേറ്റിവ് ഫോര്‍ സഹയേഗ് ഹിത ആന്‍ഡ് മൈത്രി ക്യൂബുകള്‍ സമ്മാനിച്ചു. പരിക്കേറ്റവരെ വേഗത്തില്‍ ചികിത്സിക്കാനും ജീവനുകള്‍ രക്ഷിക്കാനുമുള്ള മരുന്നുകളും ഉപകരണങ്ങളുമാണ് ക്യൂബിലുള്ളത്. പ്രതിദിനം 15 ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മാനുഷിക സഹായത്തിന് നന്ദിയെന്നാണ് ഇന്ത്യയുടെ സമ്മാനം സ്വീകരിച്ചുകൊണ്ട് സെലന്‍സ്‌കി പറഞ്ഞത്.

സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും. രണ്ട് ദിവസം പോളണ്ടിലും ഒരു ദിവസം യുക്രൈയിനിലും ചിലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയെത്തുന്നത്.

Share:

Search

Popular News
Top Trending

Leave a Comment