by webdesk1 on | 24-08-2024 08:51:40
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പരിഹാസ മറുപടിയുമായി മന്ത്രി ഗണേഷ് കുമാര്‍. താന്‍ സിനിമ മന്ത്രി അല്ലെന്നും അത് പണ്ടായിരുന്നുവെന്നുമായിരുന്നു ഗണേഷിന്റെ പരിഹാസം.
താനിപ്പോള്‍ സിനിമയുടെ ഭാഗമല്ല. സര്‍ക്കാരിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ അഭിപ്രായം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം താനൊന്നും പറയില്ല. ഗണേഷ് കുമാര്‍ പറഞ്ഞു.
സിനിമയിലെ പവര്‍ഗ്രൂപ്പില്‍ മന്ത്രി അംഗമാണെന്ന് വിനയന്‍ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് അതാരാണ് എന്നായിരുന്നു മറുചോദ്യം. വിനയനെ അറിയില്ലെന്നാണോ എന്ന് ചോദിച്ചപ്പോള്‍ എങ്ങനെ വേണമെങ്കിലും എടുക്കാമെന്നും ഗണേഷ് കുമാര്‍മറുപടിപറഞ്ഞു.