Infotainment Cinema

സിദ്ദിഖിന്റെ പടിയിറക്കം രണ്ട് മാസം തികയും മുന്‍പ്; ബാബുരാജ് അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയാകും

Axenews | സിദ്ദിഖിന്റെ പടിയിറക്കം രണ്ട് മാസം തികയും മുന്‍പ്; ബാബുരാജ് അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയാകും

by webdesk1 on | 25-08-2024 08:14:20 Last Updated by webdesk1

Share: Share on WhatsApp Visits: 49


സിദ്ദിഖിന്റെ പടിയിറക്കം രണ്ട് മാസം തികയും മുന്‍പ്; ബാബുരാജ് അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയാകും


കൊച്ചി: സിനിമ സംഘടനാ മേഖലയില്‍ കരുത്താര്‍ജിച്ച സിദ്ദിഖിന്റെ അപ്രതീക്ഷിത പതനമായിരുന്നു ഇന്നലെ രാജിയിലൂടെ സംഭവിച്ചത്. 24 വര്‍ഷക്കാലം താര സംഘടനയായ അമ്മയുടെ ഭരണ സമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ച സിദ്ദിഖ് കഴിഞ്ഞ ജൂണ്‍ 30 നാണ് പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ നേതൃത്വവും പുതിയ ആശയങ്ങളുമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായ എറ്റ പ്രഹരമായിരുന്നു ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതും അതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളേറെയും സംഘടനയെ ചോദ്യമുനയില്‍ നിര്‍ത്തിയതോടെ പുതിയ ഭരണ നേതൃത്വം പരുങ്ങലിലായി. എന്ത് പറയണം എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറച്ച് ദിവസം ഒഴിഞ്ഞു നടന്നു. സംഘടനയ്ക്കുള്ളില്‍ നിന്നു തന്നെ അപസ്വരങ്ങള്‍ ശക്തമായതോടെ പ്രതികരിക്കാതിരിക്കാനാകാത്ത അവസ്ഥയിലായി.

പ്രസിഡന്റ് മോഹന്‍ലാലിന്റെ അഭാവത്തില്‍ പിന്നെ ആ ചുമതല ഏറ്റെടുത്തത് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ആണ്. ആരെ കൊള്ളണം ആരെ തള്ളണമെന്ന വിഷമാവസ്ഥയിലാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു സിദ്ദിഖിന്റെ പ്രതികരണങ്ങളേറെയും. സിദ്ദിഖ് സ്വീകരിച്ച ഒഴുക്കന്‍ നിലപാടിനെ ജഗദീഷും ഉര്‍വശിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. സിദ്ദിഖിന് അങ്ങനെയേ പറയാന്‍ കഴിയുകയുള്ളു എന്ന് ഒരു മുഴം മുന്‍പേ ഉര്‍വശി പറഞ്ഞുവച്ചു.

അതിന്റെ പൊരുള്‍ എന്താണെന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു തൊട്ടടുത്ത ദിവസം യുവ നടിയില്‍ നിന്നുണ്ട വെളിപ്പെടുത്തലും തുടര്‍ന്ന് സിദ്ദിഖിന്റെ രാജിയും. ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ് 55-ാമത്തെ ദിവസമായിരുന്നു രാജി. ആരോപണം നേരിടുന്ന ഒരാള്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത് ശരിയല്ലെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുപോലും അഭിപ്രായം വന്നതോടെ രാജിയല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല.

2000 ല്‍ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായ സിദ്ദിഖ് പിന്നീട് വന്ന എല്ലാ കമ്മിറ്റിയിലും നിര്‍വാഹക സമിതി അംഗമായി. 2018 ലാണ് അതിലൊരു മാറ്റം ഉണ്ടാകുന്നത്. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായതോടെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തി. തൊട്ടടുത്ത സമിതിയില്‍ ട്രഷററും ആയിരുന്നു. അവിടെ നിന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. സിദ്ദിഖ് രാജിവച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തണം. അതുവരെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കും.



Share:

Search

Popular News
Top Trending

Leave a Comment