by webdesk1 on | 29-01-2025 12:16:33
ണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഇന്ന് നടക്കുമ്പോൾ പ്രിമിയർ ലീഗിലെ ചാമ്പ്യന്മാരായ മാഞ്ചറ്റർ സിറ്റിക്കും ലീഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജിക്കും മത്സരം നിർണായകം. ജയിച്ചാൽ മാത്രമേ ഇരു ടീമുകൾക്കും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകു. അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകും. റയൽ മാൻഡ്രിഡ് ആണ് നിലവിലെ ചാമ്പ്യൻമാർ.
ഒരേ സമയം 18 മത്സരങ്ങളാണ് അർധ രാത്രി 1.30ന് നടക്കുന്നത്. ജയ പരാജയങ്ങൾ മറ്റു ടീമുകളുടെയും നോക്കൗട്ട്, പ്ലേഓഫ് യോഗ്യതകളെ ബാധിക്കുന്നതായതിനാലാണ് മത്സരം ഒരേ സമയം നടത്തുന്നത്. ഇതിൽ 16 മത്സരങ്ങളും അതിനിർണായകമാണ്. ഏഴു കളികളിൽ എല്ലാം ജയിച്ച് ഒന്നാമതുള്ള ഇംഗ്ലീഷ് ക്ലബ് ലിവർപൂളും ആറു മത്സരങ്ങൾ ജയിച്ച സ്പാനിഷ് ക്ലബ് ബാഴ്സയും ഇതിനകം നോക്കൗട്ട് ഉറപ്പിച്ചു.
36 ടീമുകൾ മാറ്റുരക്കുന്ന ലീഗിൽ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ഒമ്പതു മുതൽ 24 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ പ്ലേ ഓഫ് കളിക്കും. ജയിക്കുന്ന 16 ടീമുകൾ നോക്കൗട്ടിലേക്ക് കടക്കും. അങ്ങനെ 24 ടീമുകളാണ് നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടുന്നത്.
വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി ടീമുകൾക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ മാത്രമേ ടോപ് 24ൽ ഇടം ഉറപ്പിക്കാനാകു. ബെൽജിയം ടീം ക്ലബ് ബ്രൂഗാണ് സിറ്റിക്ക് എതിരാളികൾ. കഴിഞ്ഞയാഴ്ച പി.എസ്.ജിയോട് 4-2ന്‍റെ തോൽവി വഴങ്ങിയതാണ് സിറ്റിക്ക് തിരിച്ചടിയായത്. പി.എസ്.ജിക്ക് സ്റ്റുഗാർട്ടാണ് എതിരാളികൾ.
ചാമ്പ്യന്മാരായ റയൽ മഡ്രിഡ്, ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് ടീമുകൾക്ക് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ആദ്യ എട്ടിനുള്ളിൽ എത്താനാകും. റയൽ ബ്രെസ്റ്റുമായും ബയേൺ സ്ലോവൻ ബ്രാറ്റിസ്ലാവയുമായും ഏറ്റുമുട്ടും. ആഴ്സണൽ, ഇന്‍റർ മിലാൻ, അത്ലറ്റികോ മഡ്രിഡ്, എ.സി. മിലാൻ, അറ്റലാന്‍റ, ബയർ ലെവർകുസൻ, ആസ്റ്റൺ വില്ല, മൊണാക്കോ, ഫെയെനൂർദ്, ലില്ലെ, ബ്രെസ്റ്റ്, ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്ക്, റയൽ മഡ്രിഡ്, യുവന്‍റസ്, സെൽറ്റിക് എന്നീ ടീമുകൾ നോക്ഔട്ട് ഉറപ്പിച്ചു കഴിഞ്ഞു.
പി.എസ്.വി, ക്ലബ് ബ്രൂഗ്, ബെൻഫിക, പി.എസ്.ജി, സ്പോർട്ടിങ്, സ്റ്റുഗാർട്ട്, മാഞ്ചസ്റ്റർ സിറ്റി, ഡൈനാമോ സാഗ്രെബ്, ഷാക്താർ ഡൊണെട്സ്ക് എന്നി ടീമുകൾ പ്ലേ ഓഫ് സാധ്യത നിലനിർത്തുമ്പോൾ ബൊലോഗ്ന, സ്പാർട്ട പ്രാഗ്യു, ലെയ്പിഷിസ്, ജിറോണ, റെഡ് സ്റ്റാർ ബെൽഗ്രേഡ്, സ്റ്റാം ഗ്രാസ്, സാൾസ്ബർഗ്, സ്ലോവൻ ബ്രാറ്റിസ്ലാവ, യങ് ബോഴ്സ് ടീമുകൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി.