News International

പാക്കിസ്ഥാനില്‍ കൂട്ടക്കുരതി: ബിഎല്‍എ ഭീകരരുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത് 33 പേര്‍; 12 വാഹനങ്ങള്‍ അഗ്നിക്കിരയായി

Axenews | പാക്കിസ്ഥാനില്‍ കൂട്ടക്കുരതി: ബിഎല്‍എ ഭീകരരുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത് 33 പേര്‍; 12 വാഹനങ്ങള്‍ അഗ്നിക്കിരയായി

by webdesk1 on | 26-08-2024 09:57:20 Last Updated by webdesk1

Share: Share on WhatsApp Visits: 18


പാക്കിസ്ഥാനില്‍ കൂട്ടക്കുരതി: ബിഎല്‍എ ഭീകരരുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത് 33 പേര്‍; 12 വാഹനങ്ങള്‍ അഗ്നിക്കിരയായി


കറാച്ചി: പാക്കിസ്ഥാനിലെ ബലുചിസ്ഥാനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ഭീകരാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. മുസാഖേല്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള 23 പേരും ഖലാത് ജില്ലയിലുണ്ടായ ആക്രമണത്തില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്.

ആയുധധാരികള്‍ ഇവരെ ബസില്‍നിന്നു പിടിച്ചിറക്കി തിരിച്ചറിയല്‍രേഖ പരിശോധിച്ചാണു കൊലപ്പെടുത്തിയത്. ഇതില്‍ നാലു പോലീസുകാരും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ പലരും തെക്കന്‍ പഞ്ചാബില്‍നിന്നുള്ളവരാണ്. ഖൈബര്‍ പഖ്തുഖ്വയില്‍ നിന്നുള്ള ചിലരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

ഓഗസ്റ്റ് 24ന് രാത്രിയിലാണ് ബലുചിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടായതെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച് പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുസാഖേലിലെ ദേശീയപാതയില്‍ 12 വാഹനങ്ങള്‍ ഭീകരര്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. മറ്റൊരു ആക്രമണത്തില്‍ ബോലാനിലെ ഡോസാന്‍ മേഖലയില്‍ റെയില്‍വേ പാലം തകര്‍ന്നു.

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പിന്നീട് ഏറ്റെടുത്തു. പ്രസിഡന്റ് ആസിഫലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 170 ഭീകരാക്രമണങ്ങള്‍ ബലൂചിസ്ഥാനില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. 151 സാധാരണക്കാരാണ് ഇതില്‍ കൊല്ലപ്പെട്ടത്. 114 സുരക്ഷാ ജീവനക്കാരും മരിച്ചു.


Share:

Search

Popular News
Top Trending

Leave a Comment