Views Politics

തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കി: ചംപയ് സോറന്റെ നീക്കത്തില്‍ ഞെട്ടി ഝാര്‍ഖണ്ഡ് രാഷ്ട്രീയം; ബിജെപി പ്രവേശനം വെള്ളിയാഴ്ച

Axenews | തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കി: ചംപയ് സോറന്റെ നീക്കത്തില്‍ ഞെട്ടി ഝാര്‍ഖണ്ഡ് രാഷ്ട്രീയം; ബിജെപി പ്രവേശനം വെള്ളിയാഴ്ച

by webdesk1 on | 27-08-2024 08:11:07

Share: Share on WhatsApp Visits: 21


തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കി: ചംപയ് സോറന്റെ നീക്കത്തില്‍ ഞെട്ടി ഝാര്‍ഖണ്ഡ് രാഷ്ട്രീയം; ബിജെപി പ്രവേശനം വെള്ളിയാഴ്ച


റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രം ബാക്കി നില്‍ക്കെ ഝാര്‍ഖണ്ഡില്‍ ഭരണ പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം)യെ കടുത്ത പ്രതിസന്ധിയിലാക്കി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയിലേക്ക്. അനുനയ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷവും ബിജെപി പ്രവേശന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചംപയ് സോറന്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ചംപയ് സോറന്‍ ബിജെപിയില്‍ ചേരുന്നത്. അനുനയ നീക്കങ്ങള്‍ക്ക് സമീപിച്ചവരോട് ഇനി ജെഎംഎമ്മലേക്ക് മടക്കം ഇല്ലെന്ന് ചംപായി സോറന്‍ അറിയിച്ചു. കടുത്ത അതൃപ്തി അറിയിച്ചാണ് ചംപയ് സോറന്‍ പാര്‍ട്ടി വിട്ടിരുന്നത്. പാര്‍ട്ടിയില്‍ അപമാനവും അവഹേളനവും നേരിട്ടെന്നും ഇതിനാലാണ് മറ്റൊരു ബദല്‍ മാര്‍ഗം തേടാന്‍ താന്‍ നിര്‍ബന്ധിതനായെന്നുമായിരുന്നു ചംപയ് സോറന്‍ പറഞ്ഞിരുന്നത്. ബിജെപിയിലേക്ക് ഇല്ലെന്നായിരുന്നു സോറന്‍ നേരത്തെ അറിയിച്ചിരുന്നത്.

ഇഡി കേസില്‍ ജയിലിലായപ്പോള്‍ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറന്‍ സ്ഥാനം ചംപായ് സോറനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ജയില്‍വാസം കഴിഞ്ഞ് തിരികെ വന്നപ്പോള്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മില്‍ അകന്നത് എന്നാണ് വിവരം.

താന്‍ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും ഒരു പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള അവസരം തന്റെ മുന്നിലുണ്ടെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1990 കളില്‍ ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള പോരാട്ടത്തില്‍ അദ്ദേഹം നല്‍കിയ നിര്‍ണായക സംഭാവനയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ജാര്‍ഖണ്ഡ് കടുവ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

Share:

Search

Popular News
Top Trending

Leave a Comment