Infotainment Cinema

ചലചിത്ര അക്കാദമിയില്‍ തിരക്കിട്ട നീക്കങ്ങള്‍; ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അക്കാദമിയുടെ തലപ്പത്ത് വരുമോ? സാധ്യത ബീന പോളിന്

Axenews | ചലചിത്ര അക്കാദമിയില്‍ തിരക്കിട്ട നീക്കങ്ങള്‍; ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അക്കാദമിയുടെ തലപ്പത്ത് വരുമോ? സാധ്യത ബീന പോളിന്

by webdesk1 on | 27-08-2024 08:49:39 Last Updated by webdesk1

Share: Share on WhatsApp Visits: 121


ചലചിത്ര അക്കാദമിയില്‍ തിരക്കിട്ട നീക്കങ്ങള്‍; ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അക്കാദമിയുടെ തലപ്പത്ത് വരുമോ? സാധ്യത ബീന പോളിന്


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ ആടിയുലയുകയാണ് സിനിമ മേഖല. ഒന്നൊന്നായി വന്നു പതിച്ച ചീത്തപ്പേരുകള്‍ തുടച്ച് നീക്കി പഴയ പ്രതാപത്തിലേക്ക് മലയാള സിനിമയെതിരികെ കൊണ്ടുവരാന്‍ ചരിത്രപരമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നാണ് ഈ മേഖലയില്‍ നിന്ന് തന്നെയുള്ള ഒരു വിഭാഗം മുറവിളി കൂട്ടുന്നത്.

ഷൂട്ടിംഗ് സെറ്റുകളിലും സ്വകാര്യ ഇടങ്ങളിലുമൊക്കെ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷിതമായി ഇടമായി സിനിമ മേഖല മാറണമെന്നാണ് കേരള സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന് സ്ത്രീക്ക് പ്രാമുഖ്യം ലഭിക്കുന്ന ഇടങ്ങള്‍ ഉണ്ടാകണം.

താരസംഘടനയായ അമ്മയുടെ തലപ്പത്ത് സ്ത്രീ സാന്നിധ്യം ഉണ്ടാകണമെന്ന യുവതാരങ്ങളുടെ ശക്തമായ ആവശ്യം മുതിര്‍ന്ന താരങ്ങള്‍ക്കും നേതാക്കള്‍ക്കും അവഗണിക്കാനാകാത്ത സമ്മര്‍ദ്ദമായി മാറിയിരിക്കുകയാണ്. സമാനമായി ചലചിത്ര അക്കാദമി ഉള്‍പ്പടെയുള്ള സിനിമ സംവിധാനങ്ങളിലും സ്ത്രീകളെ ചുമതലകളിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും പുതിയ സാഹചര്യത്തില്‍ ശക്തമാകുകയാണ്.

ലൈംഗീകതിക്രമ ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് രാജിവച്ചതിനാല്‍ ചലചിത്ര അക്കാദമിയുടെ തലപ്പത്ത് പുതിയ ആളെ കണ്ടെത്തണം. ഇതിനുള്ള തിരക്കിട്ട നീക്കങ്ങള്‍ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. നവംബറില്‍ സിനിമ കോണ്‍ക്ലേവ്, ഡിസംബറില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള, ചലച്ചിത്രമേളയ്ക്ക് മുമ്പ് നടത്തേണ്ട സംസ്ഥാന പുരസ്‌കാര വിതരണം അടക്കം വരാനിരിക്കുന്ന മാസങ്ങള്‍ ചലച്ചിത്ര അക്കാദമിക്ക് നിര്‍ണായകമാണ്. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കിടന്നാല്‍ അക്കാദമി ചെന്നെത്തുന്നത് വലിയ പ്രതിസന്ധിയില്‍ ആയിരിക്കും.

നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വനിതയെ തന്നെ ചുമതലയിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഇതു തന്നെയാണ് സര്‍ക്കാരിന്റെയും താല്‍പര്യം. എന്നാല്‍ ചുമതല ഏല്‍പ്പിക്കാവുന്ന വനിത ആരെന്നതില്‍ തീരുമാനമായിട്ടില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രിയദര്‍ശന്‍, കമല്‍, ഷാജി എന്‍ കരുണ്‍, രാജീവ് കുമാര്‍ എന്നിങ്ങനെ ചെയര്‍മാന്‍ സ്ഥാനത്ത് വന്നു പോയവരെല്ലാം തലപ്പൊക്കമുള്ള സംവിധായകരായിരുന്നു. ആ നിരക്ക് ഒക്കുന്ന ഒരാളെ കണ്ടെത്തലാണ് ശ്രമകരം.

ആലപ്പുഴയിലുള്ള സിനിമ മന്ത്രി സജി ചെറിയാന്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ ചെയര്‍മാനെ കണ്ടെത്താനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ സാംസ്‌കാരിക വകുപ്പ് ആരംഭിക്കും. ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പല പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തലപ്പത്ത് വനിത തന്നെ വേണം എന്ന് പൊതു അഭിപ്രായം ഉണ്ടായാല്‍ അക്കാദമിയുടെ ചെയര്‍പേഴ്‌സണും അന്താരാഷ്ട്ര ചലചിത്രമേളയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ എഡിറ്റര്‍ ബിനി പോളിനാകും സാധ്യത കൂടുതല്‍. ദീര്‍ഘകാലം അക്കാദമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നത് അവര്‍ക്ക് ഗുണകരമാണ്. അങ്ങനെ സംഭവിച്ചാല്‍ ചലചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതാ ചെയര്‍പേഴ്‌സണാകും ബീന പോള്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment