Infotainment Cinema

ജയസൂര്യയും മുകേഷും കുടുങ്ങും; ഏഴുപേര്‍ക്കെതിരേ പരാതി നല്‍കി നടി മിനു മുനീര്‍

Axenews | ജയസൂര്യയും മുകേഷും കുടുങ്ങും; ഏഴുപേര്‍ക്കെതിരേ പരാതി നല്‍കി നടി മിനു മുനീര്‍

by webdesk1 on | 27-08-2024 01:48:05 Last Updated by webdesk1

Share: Share on WhatsApp Visits: 104


ജയസൂര്യയും മുകേഷും കുടുങ്ങും; ഏഴുപേര്‍ക്കെതിരേ പരാതി നല്‍കി നടി മിനു മുനീര്‍


കൊച്ചി: ജയസൂര്യയും മുകേഷും ഉള്‍പ്പടെ തന്നെ ലൈംഗീകചുവയോടെ മോശമായി പെരുമാറിയെന്നാരോപിച്ച ഏഴുപേര്‍ക്കെതിരേ പരാതി നല്‍കി നടി മിനു മുനീര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.

മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരെയും കുടാതെ രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണവുമായി മിനു മുനീര്‍ രംഗത്തെത്തിയത്. മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മിനു പരാതി നല്‍കിയത്.

സംഭവമുണ്ടായ സമയത്ത് പരാതി നല്‍കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഇനിയൊരാള്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും മിനു പ്രതികരിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും കേസ് രജിസ്റ്റര്‍ ചെയ്യുക. വരും ദിവസങ്ങളില്‍ അന്വേഷണസംഘം മിനുവിന്റെ മൊഴി രേഖപ്പെടുത്തും.

Share:

Search

Recent News
Popular News
Top Trending


Leave a Comment