by webdesk1 on | 02-09-2024 10:24:50
കൊച്ചി: ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ജിമെയില്‍ ഗൂഗിളിന്റെ എഐ മോഡലായ ജെമിനിയെ ഉള്‍പ്പെടുത്തി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഇതോടൊപ്പം ജെമിനി എഐ അടിസ്ഥാനമാക്കിയുള്ള ക്യു&എ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്.
ജൂണില്‍ തന്നെ ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ ജെമിനി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുകയാണ്. ജെമിനി സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാനാവൂ. വൈകാതെ പുതിയ ഫീച്ചര്‍ ഐഒഎസിലുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാളുടെ ജിമെയില്‍ ഇന്‍ബോക്‌സുകള്‍ മുഴുവന്‍ വായിക്കാന്‍ ജെമിനിക്കാകും. നിങ്ങള്‍ക്ക് ആവശ്യമായി ഇമെയിലുകള്‍ തിരഞ്ഞ് കണ്ടെത്താനും ഈ എഐ ടൂളിന്റെ സഹായം തേടിയാല്‍ മതി. കൂടാതെ ആവശ്യമായ വിവരങ്ങള്‍ അടങ്ങിയ ഇമെയിലുകള്‍ കണ്ടുപിടിക്കാനും ആവശ്യപ്പെടാം. ഇമെയിലുകള്‍ പരിശോധിച്ച് ആവശ്യമായ വിവരങ്ങള്‍ ഇവര്‍ നല്‍കും.
ഭാവിയില്‍ ഗൂഗിള്‍ ഡ്രൈവിലുള്ള ഫയലുകളിലെ വിവരങ്ങള്‍ തിരയുന്നതിനും ഈ ഫീച്ചര്‍ ഉപയോഗിക്കാനാവുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും. ജെമിനി ബിസിനസ്, എന്‍ന്റര്‍പ്രൈസ്, എജ്യുക്കേഷന്‍, എജ്യുക്കേഷന്‍ പ്രീമിയം, ഗൂഗിള്‍ വണ്‍ എഐ പ്രീമിയം എന്നീ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ എതെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് മാത്രമേ ഈ ഫീച്ചറുകള്‍ ഉപയോഗിക്കാനാവൂ.