by webdesk2 on | 08-04-2025 11:56:17
വാഷിങ്ടണ്‍: ചൈനയ്ക്ക് മേലുള്ള പകരച്ചുങ്കം 104 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിനു പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമാണ് ചൈനയ്ക്ക് ഇപ്പോഴുള്ള ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടി ചുമത്തുമെന്നാണ് ഭീഷണി. തീരുവകളെല്ലാം ബുധനാഴ്ച നിലവില്‍വരുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ചൈന ബുധനാഴ്ച പിന്‍വലിച്ചിരുന്നു എന്നാല്‍ അതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. എന്നാല്‍ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് ചൈനയുടെ നിലപാട്. അമേരിക്കയ്‌ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. ബദല്‍ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു.