Infotainment Environment

മഞ്ഞുമലകളുടെ മാറ്റത്തെക്കുറിച്ച് പഠിക്കണോ; ഒരുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സുമായി ഐ.എസ്.ആര്‍.ഒ

Axenews | മഞ്ഞുമലകളുടെ മാറ്റത്തെക്കുറിച്ച് പഠിക്കണോ; ഒരുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സുമായി ഐ.എസ്.ആര്‍.ഒ

by webdesk1 on | 04-09-2024 08:45:49

Share: Share on WhatsApp Visits: 45


മഞ്ഞുമലകളുടെ മാറ്റത്തെക്കുറിച്ച് പഠിക്കണോ; ഒരുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സുമായി ഐ.എസ്.ആര്‍.ഒ


കൊച്ചി: ഹിമാലയത്തിലെ ഹിമാനികളില്‍ കാലാവസ്ഥാ മാറ്റം വരുത്തുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള പഠനം ഉള്‍പ്പടെ ഒരുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സുമായി ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍). ഹിമാലയന്‍ കൈറോസ്പെറിക് ഹസാര്‍ഡ്സിലാണ് കോഴ്സ്.

നാല് സെഷനുകളിലായാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ഓവര്‍വ്യൂ ഓഫ് ജിയോളജിക്കല്‍ ഹസാര്‍ഡ്സ്, എലമെന്റ്സ് ആന്‍ഡ് ഡൈനാമിക്സ് ഓഫ് ദ കൈറോസ്പിയര്‍ ഫ്രം എ ക്ലൈമറ്റ് ചേഞ്ച് പെര്‍സ്പെക്ടീവ്, ഹൈ മൗണ്ടെയ്ന്‍ ഹസാര്‍ഡ്സ് ഇന്‍ ദ ഹിമാലയാസ്, ഫോക്കസിങ് ഓണ്‍ ഡെബ്രിസ് ഫ്ളോ, റിമോട്ട് സെന്‍സിങ് അപ്ലിക്കേഷന്‍സ് ഫോര്‍ കൈറോസ്പെറിക് ഹസാര്‍ഡ്സ് എന്നിങ്ങനെയാണ് സെഷനുകള്‍.

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്സില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 70 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.


Share:

Search

Popular News
Top Trending

Leave a Comment