by webdesk3 on | 08-04-2025 03:08:54 Last Updated by webdesk2
പൃഥ്വിരാജ് ,മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എമ്പുരാന്‍ സിനിമയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. തന്റെ സ്വന്തം യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലാണ് അവര്‍ സിനിമയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
സിനിമയില്‍ നിറയെ വയലന്‍സുണ്ട്. അതിനാല്‍ കുട്ടികള്‍ ഒരിക്കലും ഈ സിനിമ കാണാന്‍ പാടില്ല. കൂടാതെ എമ്പുരാന്‍ സിനിമ സമൂഹത്തിന് വളരെ മോശം സന്ദേശമാണ് നല്‍കുന്നത് എന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണിക്കാന്‍ കൊണ്ടുപോയതായി അറിഞ്ഞു. പക്ഷേ എന്ത് ഉദ്ദേശത്തിലാണ് അദ്ദേഹം അത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ല നിന്നും ശ്രീലേഖ പറയുന്നു.
ബിജെപി കേരളത്തിലേക്ക് വന്നാല്‍ വലിയ നാശം സംഭവിക്കും എന്നാണ് സിനിമ പ്രധാനമായും പറയുന്നത്. ആയുധങ്ങളുടെ ഇടപാടുകളും സ്വര്‍ണ്ണക്കടത്തും കൊലയും ഒക്കെ ചെയ്യുന്ന ഒരു മാഫിയ തലവനെ കേരളത്തിലെ രക്ഷിക്കാന്‍ സാധിക്കുമെന്നും സിനിമ പറയുന്നു എന്നും തന്റെ വിമര്‍ശന വീഡിയോയില്‍ ശ്രീലേഖ പറഞ്ഞു.
ലൂസിഫര്‍ കണ്ട് ഇഷ്ടം തോന്നിയതുകൊണ്ടാണ് എമ്പുരാന്‍ കാണാന്‍ താന്‍ പോയത്. എന്നാല്‍ പകുതിക്ക് വെച്ച് തനിക്ക് ഇറങ്ങിപ്പോരാനാണ് തോന്നിയത്. ഗോത്ര കലാപത്തെ മുഴുവന്‍ കാണിക്കാതെ വളച്ചൊടിച്ച് കേരളത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണ് എമ്പുരാന്‍ നടത്തിയത് എന്നും ശ്രീലേഖ പറഞ്ഞു