by webdesk2 on | 09-04-2025 08:41:39 Last Updated by webdesk3
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും.
ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ മൂന്നാം വട്ടവും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായത്. കൊച്ചി ഇ ഡി ഓഫീസില്‍ അഭിഭാഷകന് ഒപ്പമാണ് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ രാധാകൃഷ്ണന്‍ നേരത്തെ നല്‍കിയിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം രാധാകൃഷ്ണന്‍ പ്രതികരിച്ചു.