by webdesk2 on | 09-04-2025 09:49:45 Last Updated by webdesk3
തിരുവനന്തപുരം: അഴിമതി കേസില്‍ പിടിയിലായ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെ ആണ് നടപടി. ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളില്‍ നിന്നു പണം വാങ്ങിയെന്ന കേസില്‍ പൂജപ്പുര വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഇയാളെ അറസ്റ്റ ചെയ്തിരുന്നു.
ഇരുതലമൂരിയെ കടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാന്‍ ഒന്നരലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. മൂന്ന് പ്രതികളാണുണ്ടായിരുന്നത്. പ്രതികള്‍ വന്ന വാഹനത്തില്‍ ഉടമയെ ഒഴിവാക്കാന്‍ ഒരുലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് പ്രതികളെ സഹായിക്കാനെന്ന പേരില്‍ ഒരാളുടെ സഹോദരിയുടെ പക്കല്‍നിന്നും 45000 രൂപ ഓണ്‍ലൈനായും വാങ്ങി എന്നിങ്ങനെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. വാഹന ഉടമ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
സുധീഷ്‌കുമാറിനെതിരേ വനംവകുപ്പിന്റെ വിജിലന്‍സ് അനേഷണവും നടക്കുന്നുണ്ട്. നേരത്തെയും ഇയാള്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. പിന്നീട് ട്രിബ്യൂണല്‍ വഴി നീങ്ങിയാണിയാള്‍ സര്‍വീസിലേക്ക് തിരിച്ചു കയറിയത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇപ്പോള്‍ സസ്പെന്‍ഷന്‍ കിട്ടിയത്. അടുത്തമാസം 31നാണ് സുധീഷ് കുമാര്‍ വിരമിക്കുന്നത്.