by webdesk2 on | 09-04-2025 12:13:42 Last Updated by webdesk3
മുംബൈ: റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം കുറച്ച് ആറ് ശതമാനമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ആര്‍ബിഐ നിരക്ക് കുറച്ച സാഹചര്യത്തില്‍ ഭവന വാഹന വായ്പകളിലടക്കം ഇതോടെ പലിശഭാരം കുറയും. ഭവന, വ്യക്തിഗത വായ്പകളുടെ ഇഎംഐകള്‍ കുറയുന്നത് വായ്പക്കാര്‍ക്ക് ആശ്വാസകരമാകും. ബാങ്ക് നിക്ഷേപ പലിശയും കുറയും. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം ആറര ശതമാനമാണെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്താന്‍ ആര്‍ബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍ നിന്ന് 6.50 ശതമാനത്തിലേക്ക് കുറച്ചിരുന്നു. അടിസ്ഥാന നിരക്ക് കുറച്ച് വളര്‍ച്ചയെ ത്വരിചപ്പെടുത്താനുള്ള നീക്കമാണ് ആര്‍ബിഐ നടത്തുന്നത്. ഈ കലണ്ടര്‍ വര്‍ഷം ഇത് രണ്ടാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്.