by webdesk3 on | 09-04-2025 03:07:20 Last Updated by webdesk2
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതിയായ ഷെരീഫുള്‍ ഇസ്ലാമിനെതിരെയാണ് അന്വേഷണസംഘം ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നടനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതെല്ലാം കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇയാളുടെ വിരലടയാള പരിശോധന ഫലം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മുഖം തിരിച്ചറിയുന്ന ടെസ്റ്റ് റിസള്‍ട്ട് എന്നിവയാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ തെളിവുകള്‍ക്ക് പുറമെ സെയ്ഫ് അലിഖാനെ കുത്താന്‍ ഉപയോഗിച്ച് കത്തിയുടെ ഭാഗവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജനുവരി 16നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സെയ്ഫ് അലിഖാന്റെ വീട്ടില്‍ പ്രതി അതിക്രമിച്ച കയറുകയും മോഷണത്തിനിടെ നടനെ കുത്തി പരിക്കേല്‍ക്കുകയായിരുന്നു.
അക്രമത്തില്‍ സെയ്ഫ് അലിഖാന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. 6 മുറിവുകളാണ് താരത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കഴുത്തില്‍ ഉണ്ടായിരുന്ന മുറിവ് ഗുരുതരമായിരുന്നു. സംഭവത്തിനുശേഷം ആശുപത്രിയില്‍ എത്തിച്ച സെയ്ഫ് അലി ഖാന്‍ ദിവസങ്ങള്‍ നീണ്ട ചികിത്സകള്‍ക്ക് ഒടുവിലാണ് വീട്ടിലേക്ക് മടങ്ങിയത്.