by webdesk3 on | 09-04-2025 03:15:34 Last Updated by webdesk2
മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ വീണ വിജയന്‍ പതിനൊന്നാം പ്രതി. എസ് എഫ് ഐ ഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആകെ പതിമൂന്ന് പ്രതികളാണുള്ളത്. കേസില്‍ സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാംപ്രതി.
എറണാകുളം ജില്ല കോടതിയിലാണ് എസ് എഫ് ഐ ഒ ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളുമാണ് ഉള്ളത്. കോടതി ഈ ആഴ്ച തന്നെ കേസ് പരിഗണിച്ചേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഇതുകൂടാതെ വീണ വിജയനെ ചോദ്യം ചെയ്യാന്‍ ഇഡി തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത് ആണ് ലഭിക്കുന്ന വിവരം.