by webdesk3 on | 09-04-2025 03:31:52 Last Updated by webdesk2
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. കേസുമായി ബന്ധപ്പെട്ട നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനയുടെ ആദ്യ ഭര്‍ത്താവായ സുല്‍ത്താനാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇയാള്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ വച്ചാണ് പിടിയിലായിരിക്കുന്നത്.
രണ്ടുകോടി കഞ്ചാവുമായിട്ടായിരുന്നു ആലപ്പുഴയില്‍ വച്ച് തസ്ലീമ സുല്‍ത്താനെയും ഫിറോസും പിടിയിലായത്. നിലവില്‍ ഇവര്‍ രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
ചോദ്യം ചെയ്യലില്‍ സിനിമാരംഗത്ത് ഉള്‍പ്പെടെയുള്ളവര്‍ കഞ്ചാവ് വാങ്ങിയിട്ടുള്ളതായി തസ്ലീമ സുല്‍ത്താന പറഞ്ഞിരുന്നു. എന്നാല്‍ കഞ്ചാവിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് ഇവര്‍ ഒന്നും തുറന്നു പറയാന്‍ തയ്യാറായിരുന്നില്ല. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇവരുടെ ഫോണില്‍ നിന്നും മുന്‍ ഭര്‍ത്താവായ സുല്‍ത്താനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഫോണില്‍ നിന്നും ലഭിച്ച വിവരത്തിലാണ് കഞ്ചാവ് കേസില്‍ ഇയാളും മുഖ്യ കണ്ണിയാണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായത്. എന്നാല്‍ തസ്ലീമ പിടിയിലായി എന്ന് മനസ്സിലാക്കിയ സുല്‍ത്താന്‍ ഒളിവില്‍ കഴിക്കുകയായിരുന്നു. തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ ആയിരുന്നു ഇയാള്‍ കഴിഞ്ഞത്. ഇവിടെ വച്ചാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയിരിക്കുന്നത്