News Kerala

മാസപ്പടി കേസ്: ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും

Axenews | മാസപ്പടി കേസ്: ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും

by webdesk2 on | 10-04-2025 12:04:55 Last Updated by webdesk2

Share: Share on WhatsApp Visits: 78


മാസപ്പടി കേസ്: ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പുറമെ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും ഇഡി പരിശോധിക്കും. സിഎംആര്‍എല്‍ മാസപ്പടി ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരുടെ ഇടപാടുകളാകും പരിശോധിക്കുക. സമന്‍സ് അയച്ച് ഓരോരുത്തരെയായി വിളിപ്പിക്കാനാണ് തീരുമാനം.

രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിച്ച പണം പ്രോസീഡ്‌സ് ഓഫ് ക്രൈം  ആയാല്‍ അന്വേഷണ പരിധിയില്‍ വരും. എസ്എഫ്ഐഒയില്‍ നിന്ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ തുടര്‍ നടപടികളിലേക്ക് പോകും. കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിരുന്നു. എസ്എഫ്ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും. 

എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ അവരോട് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയിരുന്നു. ഇതു പരിശോധിച്ച ശേഷം ചോദ്യം ചെയ്യുന്നതിനായി വീണാ വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇഡി കൊച്ചി ഓഫീസിനാണ് അന്വേഷണ ചുമതല. യൂണിറ്റ് നാല് ആണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍ സിനി ഐആര്‍എസ് നേതൃത്വം നല്‍കും.



Share:

Search

Recent News
Popular News
Top Trending


Leave a Comment