by webdesk3 on | 11-04-2025 11:25:12 Last Updated by webdesk3
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ വാദങ്ങളെ എല്ലാം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയില്ലെന്ന് പോലീസ് നേരത്തെ ആരോപിച്ചിരുന്നു എന്നാല്‍ ഈ ആരോപണം തെറ്റാണ് എന്നാണ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് വിചാരണ കോടതി മുഖേനെ ക്രൈംബ്രാഞ്ചിന് മുഴുവന്‍ രേഖകളും ഇഡി കൈമാറിയിരുന്നു എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
എല്ലാ ഒറിജിനല്‍ രേഖകളും ഇ ഡി കൈമാറിയിട്ടുണ്ട്. കോടതിയില്‍ നിന്നാണ് ക്രൈംബ്രാഞ്ച് രേഖകള്‍ കൈപ്പറ്റിയത് എന്നും ഇ ഡി അറിയിച്ചു. രേഖകള്‍ വിട്ടു നല്‍കുന്നതിന് നാലുമാസത്തെ സമയപരിധിയാണ് കോടതി നിര്‍ദേശിച്ചിരുന്നത് സമയപരിധി കഴിഞ്ഞിട്ടും രേഖകള്‍ തിരികെ നല്‍കാതായപ്പോഴാണ് തങ്ങള്‍ വീണ്ടും കോടതിയെ സമീപിച്ചതെന്നും ഈ വ്യക്തമാക്കി.
ഇഡി രേഖകള്‍ നല്‍കാന്‍ തയ്യാറാകാത്താണ് അന്വേഷണം ഇഴയുന്നത് എന്ന് പോലീസില്‍ ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് ഇതിന് മറുപടിയുമായി ഇഡിരംഗത്തെത്തിയിരിക്കുന്നത്