News Kerala

അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം

Axenews | അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം

by webdesk2 on | 11-04-2025 11:55:18 Last Updated by webdesk2

Share: Share on WhatsApp Visits: 92


അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രാഹിമിനെതിരെ സിബിഐ അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റ് അന്വേഷിക്കും. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹരജിയിലാണ് നടപടി.

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിര്‍ദേശിച്ചു. 

കെ എം എബ്രഹാം 2015 ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയില്‍ ഇരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സംസ്ഥാന വിജിലന്‍സ് കെ എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment